വാട്‌സാപ്പിലൂടെ പരസ്പരം മോശം പരാമര്‍ശങ്ങള്‍: ഭാര്യയും ഭര്‍ത്താവും നല്‍കിയ കേസില്‍ ഭാര്യയ്ക്ക് അനുകൂലമായി കോടതി വിധി

0 second read
Comments Off on വാട്‌സാപ്പിലൂടെ പരസ്പരം മോശം പരാമര്‍ശങ്ങള്‍: ഭാര്യയും ഭര്‍ത്താവും നല്‍കിയ കേസില്‍ ഭാര്യയ്ക്ക് അനുകൂലമായി കോടതി വിധി
0

റാസല്‍ഖൈമ: അപമാനിക്കപ്പെടുകയാണെന്ന് ഭാര്യയും ഭര്‍ത്താവും പരസ്പരം കുറ്റപ്പെടുത്തിയ കേസില്‍ ഭാര്യക്ക് അനുകൂലമായി വിധി. നിര്‍ണായകമായ വിധിക്ക് തെളിവായത് വാട്‌സാപ്പില്‍ കൈമാറിയ ശബ്ദസന്ദേശങ്ങള്‍. കുടുംബവഴക്കിനെ തുടര്‍ന്ന് വീട്ടില്‍ നിന്നിറങ്ങിപ്പോയ ഭര്‍ത്താവ് വാട്‌സ് ആപ്പിലൂടെ അയച്ച മോശം പരാമര്‍ശങ്ങള്‍ ഭാര്യ സൂക്ഷിച്ച് വക്കുകയായിരുന്നു.

ഭാര്യയ്‌ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഉപോദ്ബലകമായ തെളിവുകള്‍ നല്‍കാന്‍ ഭര്‍ത്താവ് പരാജയപ്പെടുകയും ചെയ്തു. പരാതിക്കൊപ്പം ഭാര്യ ഏഴ് ഓഡിയോ ഫയലുകള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. തന്നെയും കുടുംബത്തെയും ഭാര്യ അപമാനിച്ചെന്ന് ഭര്‍ത്താവ് കോടതിയില്‍ വാദിച്ചെങ്കിലും തെളിവ് ഹാജരാക്കാനായില്ല. ഇരുവിഭാഗത്തിന്റെയും വാദങ്ങള്‍ സസൂക്ഷ്മം പരിശോധിച്ച കോടതി ഭര്‍ത്താവിന് 5000 ദിര്‍ഹം പിഴ ചുമത്തുകയും ഭാര്യയെ വെറുതെ വിടുകയുമായിരുന്നു.

Load More Related Articles
Load More By Editor
Load More In GULF
Comments are closed.

Check Also

 സൗജന്യ നേത്ര പരിശോധന ക്യാമ്പും ENT ചെക്കപ്പും നെല്ലിമുകളില്‍

അടൂര്‍: നെല്ലിമുകള്‍ 3682 നമ്പര്‍ എസ്എന്‍ഡിപി ശാഖ യോഗത്തിന്റെ ആഭിമുഖ്യത്തില്‍ അടൂര്‍ ഭാരത്…