വിജയ് യേശുദാസ് നായകനാകുന്നു: പ്ലസ്‌വണ്‍ വിദ്യാര്‍ഥിനി സംവിധാനം ചെയ്യുന്ന സിനിമയില്‍: ബൈ എ സോള്‍ജ്യര്‍ ഒരുക്കുന്നത് ചിന്മയി നായര്‍

0 second read
Comments Off on വിജയ് യേശുദാസ് നായകനാകുന്നു: പ്ലസ്‌വണ്‍ വിദ്യാര്‍ഥിനി സംവിധാനം ചെയ്യുന്ന സിനിമയില്‍: ബൈ എ സോള്‍ജ്യര്‍ ഒരുക്കുന്നത് ചിന്മയി നായര്‍
0

വിജയ് യേശുദാസ്, പുതുമുഖം ഐശ്വര്യ, മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ചിന്മയി നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ക്ലാസ്സ് ബൈ എ സോള്‍ജ്യര്‍’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സുരേഷ് ഗോപി തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി.

കലാഭവന്‍ ഷാജോണ്‍, അപ്പാനി ശരത്, ജെഫ് സാബു, സുധീര്‍ സുകുമാരന്‍, ഇര്‍ഫാന്‍, ഹരീഷ് പേങ്ങന്‍, വിഷ്ണു ദാസ്, ഹരി പത്തനാപുരം, ഹരീഷ് മനാഞ്ചേരി, സജിമോന്‍ പാറയില്‍, സജി റാം, സൂര്യ ദത്ത്, ശ്വേതാ മേനോന്‍, ജിഫ്‌ന എസ്. കുരുവിള, ബ്രിന്റാ ബെന്നി, റോസ് മറിയ, ലിജോ, പ്രമീള ദേവീ, കെ.പി.എ.സി. ഭവി, മേഘ്‌ന, അധീന, ധനലക്ഷ്മി തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍.

സാഫ്‌നത്ത് ഫ്‌നെയാ ഇന്റര്‍നാഷണല്‍ െ്രെപവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ സാബു കുരുവിളയും പ്രകാശ് കുരുവിളയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബെന്നി ജോസഫ് നിര്‍വ്വഹിക്കുന്നു. കവിപ്രസാദ് ഗോപിനാഥ്, ശ്യാം ഏനാത്ത്, ഡോക്ടര്‍ പ്രമീള ദേവി എന്നിവരുടെ വരികള്‍ക്ക് എസ്.ആര്‍. സൂരജ് സംഗീതം പകരുന്നു.

രചന അനില്‍ രാജ്, എഡിറ്റര്‍ മനു ഷാജു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മന്‍സൂര്‍ അലി വെട്ടത്തൂര്‍, കല ത്യാഗു തവന്നൂര്‍, മേക്കപ്പ് പ്രദീപ് രംഗന്‍, കോസ്റ്റ്യൂംസ് സുകേഷ് താനൂര്‍, കൊറിയോഗ്രാഫര്‍ പപ്പു വിഷ്ണു, ആക്ഷന്‍മാഫിയ ശശി, വിഎഫ്എക്‌സ് ജിനേഷ് ശശിധരന്‍ (മാവറിക്‌സ് സ്റ്റുഡിയോ) ബിജിഎം ബാലഗോപാല്‍, സ്റ്റില്‍സ് പവിന്‍ തൃപ്രയാര്‍, ഡിസൈനര്‍ പ്രമേഷ് പ്രഭാകര്‍, അസോസിയേറ്റ് ഡയറക്ടര്‍ സുഹാസ് അശോകന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഷാന്‍ അബ്ദുള്‍ വഹാബ്, അലീഷ ലെസ്ലി റോസ്, ഫിനാന്‍സ് കണ്‍ട്രോളര്‍ അഖില്‍ ബേബി, ധന്യ ശങ്കര്‍, പ്രൊഡക്ഷന്‍ മാനേജര്‍ പ്രശാന്ത് കോടനാട്, പി.ആര്‍.ഒ. എ.എസ്. ദിനേശ്.

Load More Related Articles
Load More By chandni krishna
Load More In SHOWBIZ
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …