വീണ്ടും ട്വിസ്റ്റ്: ആര്യങ്കാവില്‍ മൃഗസംരക്ഷണ വകുപ്പ് പിടികൂടിയ പാലില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് കണ്ടെത്താനായില്ലെന്ന് പരിശോധനാ ഫലം: പരിശോധിച്ചത് സര്‍ക്കാര്‍ ലാബില്‍

0 second read
Comments Off on വീണ്ടും ട്വിസ്റ്റ്: ആര്യങ്കാവില്‍ മൃഗസംരക്ഷണ വകുപ്പ് പിടികൂടിയ പാലില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് കണ്ടെത്താനായില്ലെന്ന് പരിശോധനാ ഫലം: പരിശോധിച്ചത് സര്‍ക്കാര്‍ ലാബില്‍
0

പന്തളം: തമിഴ്‌നാട്ടില്‍ നിന്ന് ഇടപ്പോണിലെ ഫാമിലേക്ക് കൊണ്ടു വന്നപ്പോള്‍ പിടികൂടിയ പാലില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡിന്റെ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്ന് ഗവ. അനലിറ്റിക് ലാബില്‍ നിന്നുള്ള പരിശോധനാ ഫലം. 11 ന് രാവിലെയാണ് ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ നിന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ പാല്‍ പിടികൂടിയത്. തൊട്ടുപിന്നാലെ ഇതില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് കലര്‍ത്തിയിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്ക് വിവരം നല്‍കി. ടാങ്കറില്‍ കൊണ്ടുവന്ന 15,300 ലിറ്റര്‍ പാലാണ് ആര്യങ്കാവ് ചെക്‌പോസ്റ്റിന് സമീപം മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പ്രാഥമിക പരിശോധനയില്‍ പാലില്‍ മായം കണ്ടെത്തിയെന്ന് ഉദ്യോഗസ്ഥരുടെ വിശദീകരണമാണ് തെറ്റെന്ന് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

പാല്‍ പന്തളം ഇടപ്പോണ്‍ ഐരാണിക്കുടിയിലുള്ള അഗ്രിസോഫ്ട് ഡയറി ആന്‍ഡ് അഗ്രോ പ്രൊഡ്യൂസിങ് കമ്പനിയിലേക്ക് കൊണ്ടു വന്നതാണെന്ന് ലോറിയിലുണ്ടായിരുന്ന ജീവനക്കാര്‍ മൊഴി നല്‍കിയിരുന്നു. ശബരി എന്ന പേരില്‍ പാലും പാലുല്‍പ്പന്നങ്ങളും വിതരണം ചെയ്യുന്ന കമ്പനി പ്രവര്‍ത്തിക്കുന്ന ഇടപ്പോണ്‍ നൂറനാട് റോഡില്‍ ഐരാണിക്കുടിയിലാണ്. കടകളിലൂടെയുളള വിപണനത്തിന് പുറമേ നേരിട്ടും വീടുകളില്‍ ഇവരുടെ ഏജന്റുമാര്‍ പാല്‍ എത്തിച്ചിരുന്നു.

ആകര്‍ഷകമായ കമ്മിഷനാണ് ഇവരുടെ പ്രത്യേകത. മില്‍മ പാക്കറ്റ് പാലിന് ചെറുകിട വ്യാപാരികള്‍ക്ക് കമ്മിഷന്‍ നല്‍കുന്നത് ഒരു രൂപയില്‍ താഴെയാണ്. എന്നാല്‍ ശബരിക്ക് അത് മൂന്നു രൂപ വരെ ലഭിക്കും. അതിനാല്‍ തന്നെ വ്യാപാരികള്‍ ഈ പാല്‍ വില്‍ക്കാന്‍ താല്‍പര്യം കാണിക്കും. മുന്‍പ് മില്‍മയ്ക്ക് ബദലായി മേന്മ എന്ന പേരിലാണ് കമ്പനി പാല്‍ ഇറക്കിയിരുന്നത്. നിയമ പ്രശ്‌നങ്ങളായതോടെ അത് നിര്‍ത്തി.

വീടുകളില്‍ പാല്‍ നേരിട്ട് വിതരണം ചെയ്യുന്ന രീതിയും ഇവര്‍ക്കുണ്ട്. ഇതിനായി ഏജന്റുമാരുണ്ട്. ജീപ്പിലും പിക്കപ്പ് വാനിലുമായി പാല്‍ വീട്ടുമുറ്റത്ത് എത്തിച്ച് അളന്ന് വിതരണം ചെയ്യുകയാണ് ചെയ്യുന്നത്. വീട്ടുപടിക്കല്‍ പാല്‍ എത്തുമെന്നതിനാല്‍ പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ ഇത് വ്യാപകമായി വിതരണം ചെയ്തിരുന്നു. പന്തളം ഫാമിലെ പശുവിന്‍ പാല്‍ എന്ന ലേബലിലായിരുന്നു വില്‍പ്പന. പരിശുദ്ധിയുടെ പാല്‍രുചി എന്ന പരസ്യവാചകം കൂടിയായതോടെ വന്‍ തോതിലാണ് വിറ്റത്.

Load More Related Articles
Load More By chandni krishna
Load More In SPECIAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …