
അടൂര്‍: എം.സി റോഡില്‍ മിത്രപുരത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു. പന്തളം തോന്നല്ലൂര്‍ വടക്കേ നാലു തുണ്ടില്‍ വീട്ടില്മോഹനന് പിള്ളയുടെ മകന് പ്രണവ് മോഹന്‍ (32 )ആണ് മരിച്ചത്. മിത്രപുരം കസ്തൂര്‍ബാ ഗാന്ധിഭവന് മുന്നിലായിരുന്നു അപകടം. ഇന്നലെ രാത്രി 9.45 നായിരുന്നു സംഭവം. അടൂരിലേക്ക് വരുകയായിരുന്നു ടൂറിസ്റ്റ് ബസ്.