ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധിക്ക് അയവില്ല: സൈന്യബലം നേര്‍പകുതിയാക്കി വെട്ടിക്കുറയ്ക്കും

0 second read
Comments Off on ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധിക്ക് അയവില്ല: സൈന്യബലം നേര്‍പകുതിയാക്കി വെട്ടിക്കുറയ്ക്കും
0

കൊളംബോ: സാമ്ബത്തിക പ്രതിസന്ധി തുടരുന്നതിനിടെ സൈനികരുടെ എണ്ണം പകുതിയായി കുറക്കാനൊരുങ്ങി ശ്രീലങ്കന്‍ സര്‍ക്കാര്‍. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് നടപടി.

ഈ വര്‍ഷം അവസാനത്തോടെ സൈനികരുടെ എണ്ണം ഒരു ലക്ഷം ആയി കുറയ്ക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷം പൊതുചെലവിന്റെ 10 ശതമാനവും പ്രതിരോധത്തിനായിരുന്നു.

മികച്ചതും സന്തുലിതവുമായ സേന സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയിലുണ്ട്. വേള്‍ഡ് ബാങ്കില്‍ നിന്നുള്ള വിവരങ്ങളനുസരിച്ച് 2017-19 കാലയളവില്‍ ശ്രീലങ്കന്‍ സൈന്യത്തില്‍ 3,17,000 അംഗങ്ങളാണ് ഉണ്ടായിരുന്നത്.

വിദേശ നാണയ കരുതല്‍ ശേഖരം തീര്‍ന്നതും കോവിഡ് മഹാമാരി കാരണം വിനോദ സഞ്ചാര മേഖലയില്‍ നിന്നുള്ള വരുമാനം കുറഞ്ഞതുമാണ് ശ്രീലങ്കയില്‍ സാമ്ബത്തിക പ്രതിസന്ധി രൂക്ഷമാവാന്‍ കാരണം. വിദേശവായ്പ സംഘടിപ്പിക്കുന്നതിനായി രൂപയുടെ മൂല്യം കുറച്ചതും സാമ്ബത്തികമേഖലക്ക് തിരിച്ചടിയായി. 2021 നവംബറോടെയാണ് രാജ്യത്ത് സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായത്. ശ്രീലങ്കയില്‍ സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായതോടെ പ്രതിഷേധവുമായി ജനം തെരുവിലിറങ്ങിയിരുന്നു.

Load More Related Articles
Load More By chandni krishna
Load More In WORLD
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …