പത്തനംതിട്ട: ജില്ലാ കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ രാജി വയ്ക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണന്‍ ആവശ്യപ്പെട്ടു. കലക്ടറേറ്റിലേക്ക് സമരം നടത്തിയതിനെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയില്‍ എടുക്കുമ്പോഴായിരുന്നു കണ്ണന്റെ പ്രതികരണം. ഫേസ് ബുക്കില്‍ പടം ഇടാന്‍ വേണ്ടിയാണ് കലക്ടര്‍ ഇവിടെ ഇരിക്കുന്നത്. മോക്ഡ്രില്ലില്‍ ഒരു പയ്യന്‍ മരിച്ചു. ജനങ്ങള്‍ക്ക് യാതൊരു സുരക്ഷയുമില്ല. ഇവരെ ഇവിടെ നിന്നും പറഞ്ഞു വിടണമെന്നും കണ്ണന്‍ പറഞ്ഞു.
കണ്ണന്റെ പ്രസ്താവന ഞെട്ടിച്ചത് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതൃത്വങ്ങളെയാണ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥന്റെ ഭാര്യയാണ് കലക്ടര്‍. ഇക്കാരണം കൊണ്ട് തന്നെ കലക്ടര്‍ക്കെതിരേ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ സമരം നടത്താന്‍ തയാറായിരുന്നില്ല. മോക്ഡ്രില്‍ ദുരന്തം അടക്കം നിരവധി വീഴ്ചകള്‍ കലക്ടറുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. എതിരേ ഒരു പ്രസ്താവന ഇറക്കാന്‍ പോലും കോണ്‍ഗ്രസ് നേതാക്കള്‍ തയാറായിരുന്നില്ല. ഇവര്‍ മറ്റ് ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി പ്രസ്താവന നടത്തുമ്പോഴാണ് കണ്ണന്‍ യാഥാര്‍ഥ്യം വിളിച്ചു പറഞ്ഞിരിക്കുന്നത്.
മോക്ഡ്രില്‍ ദുരന്തത്തിനെതിരേ മല്ലപ്പള്ളി താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ച് നടത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. ഇതും കലക്ടര്‍ക്ക് എതിരാകുമെന്ന് കണ്ട് പിന്നീട് അത് റദ്ദാക്കി. കലക്ടര്‍ പ്രതിക്കൂട്ടിലാകുന്ന നിരവധി വിഷയങ്ങള്‍ ഉണ്ടായപ്പോഴും കോണ്‍ഗ്രസ് നേതൃത്വം മൗനം പാലിച്ചു. ഇതേ ചോദ്യം ഡിസിസി പ്രസിഡന്റ് അടക്കമുള്ള ഉന്നത നേതാക്കളോട് ചോദിച്ചപ്പോഴും ഉരുണ്ടു കളിക്കുകയായിരുന്നു. കലക്ടര്‍ക്കെതിരേ മൂന്നു മുന്നണികളും അനങ്ങില്ല. സിപിഎം ജില്ലാ സെക്രട്ടറി പറയുന്നതു പോലെ കാര്യങ്ങള്‍ ചെയ്യുന്നതിനാല്‍ സിപിഎമ്മിന് അനക്കമില്ല ശബരീനാഥന്റെ ഭാര്യയായിനാല്‍ കോണ്‍ഗ്രസിനും പമ്പയില്‍ ചെന്ന് ശരണം വിളിച്ച് വൈറല്‍ ആയതിനാല്‍ ബിജെപിക്കും കലക്ടറെ എതിര്‍ക്കാന്‍ താല്‍പര്യമില്ല.
റാന്നി ബണ്ട് പാലം റോഡിന്റെ അശാസ്ത്രീയ നിര്‍മ്മാണത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ കലക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് ആറന്മുള നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തടി വെച്ച ബീമുമായി പ്രതിഷേധം നടത്തിയപ്പോഴാണ് കലക്ടര്‍ക്കെതിരായ പ്രസ്താവന ഉണ്ടായത്. ജില്ലാ പ്രസിഡന്റ് എം,ജി,കണ്ണന്‍, ജില്ലാ സെക്രട്ടറിമാരായ,ആരോണ്‍ ബിജിലി പനവേലി, അരവിന്ദ് വെട്ടിക്കല്‍, ഷിന്റൂ തേനാലില്‍, നിയോജക മണ്ഡലം പ്രസിഡന്റ് സാംജി ഇടമുറി, സെക്രട്ടറി ഷിബു തോണിക്കടവില്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റക്കാരനായ കരാറുകാറനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി നിയമ നടപടികള്‍ സ്വീകരിക്കാന്‍ കലക്ടര്‍ തയാറാക്കണം എന്ന യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.