ഭുവനേശ്വര്‍: പോലീസ് ഉദ്യോഗസ്ഥന് നടത്തിയ വെടിവയ്പ്പില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒറീസ ആരോഗ്യമന്ത്രി നബ കിഷോര്‍ ദാസ് അന്തരിച്ചു. ഭുവനേശ്വറിലെ ആശുപത്രിയില്‍ രാത്രി ഏഴരയോടെയാണ് മരണം സംഭവിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന മന്ത്രിയെ വെന്റിലേറ്ററിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഇന്ന് ഉച്ചക്കായിരുന്നു സംഭവം. പൊതുപരിപാടിയില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു അദ്ദേഹം.
വാഹനത്തിന് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് മന്ത്രിയ്ക്ക് നേരെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ ഗോപാല്‍ ദാസ് സര്‍വീസ് റിവോള്‍വറില്‍ നിന്നാണ് വെടിയുതിര്‍ത്തത്. വെടിവയ്പിന് പിന്നിലെ കാരണം വ്യക്തമല്ല. എഎസ്ഐയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.