ഹൃദയാരോഗ്യ ഗവേഷണത്തിനു ഡോ. സരിത സൂസന്‍ അമേരിക്കയിലേക്ക്

0 second read
Comments Off on ഹൃദയാരോഗ്യ ഗവേഷണത്തിനു ഡോ. സരിത സൂസന്‍ അമേരിക്കയിലേക്ക്
0

തിരുവല്ല: ഹാര്‍വാര്‍ഡ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ (യു.എസ്) പ്രശസ്തമായ ദി ബെര്‍ണാഡ് ലൗണ്‍ സ്‌കോളേഴ്‌സ് പ്രോഗ്രാമിലേക്ക് ഡോ. സരിത സൂസന്‍ വര്‍ഗീസ് തെരഞ്ഞെടുക്കപ്പെട്ടു. പബ്ലിക് ഹെല്‍ത്ത് ടൂള്‍സ് ഉപയോഗിച്ച് ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു കൂട്ടം ആരോഗ്യ വിദഗ്ധരുടെ ഒരു അന്താരാഷ്ട്ര കേഡര്‍ സൃഷ്ടിക്കുന്നതിനാണ് ഈ പ്രോഗ്രാം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

അതിനായി ഈ വര്‍ഷത്തെ സമ്മര്‍ പ്രോഗ്രാമില്‍ ഡോ. സരിത സൂസന്‍ പങ്കെടുക്കുകയും പത്തനംതിട്ടയില്‍ ഹൃദ്രോഗബാധിതരായ മുതിര്‍ന്ന പൗരന്മാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഗവേഷണ പദ്ധതിക്ക് ഫണ്ട് സ്വീകരിക്കുകയും ചെയ്യും.

ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിനില്‍ അസോസിയേറ്റ് പ്രൊഫസറായ ഡോ. സരിത സൂസന്‍ ഫിന്‍ലാന്റിലെ ടാംപെരെ സര്‍വകലാശാലയില്‍ ‘പ്രായമായവരില്‍ കണ്ടുവരുന്ന ഡിമെന്‍ഷ്യ’ എന്ന വിഷയത്തില്‍ ഡോക്ടറല്‍ ഗവേഷക കൂടിയാണ്. യുഎസിലെ പിറ്റ്‌സ്ബര്‍ഗ് യൂണിവേഴ്‌സിറ്റി, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് എന്നിവയുടെ ധനസഹായത്തോടെ അവര്‍ പ്രായമായവര്‍ക്കിടയില്‍ ഗവേഷണം നടത്തിവരുന്നു.

Load More Related Articles
Load More By chandni krishna
Load More In SPECIAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …