10 രൂപ മേടിച്ചാല്‍ രണ്ടു രൂപയ്‌ക്കെങ്കിലും പണിയെടുക്കണം: നടി നൂറിന് എതിരേ സാന്റാക്രൂസ് നിര്‍മാതാവ്

0 second read
Comments Off on 10 രൂപ മേടിച്ചാല്‍ രണ്ടു രൂപയ്‌ക്കെങ്കിലും പണിയെടുക്കണം: നടി നൂറിന് എതിരേ സാന്റാക്രൂസ് നിര്‍മാതാവ്
0

നടി നൂറിന്‍ ഷെരീഫിന് എതിരെ ആരോപണവുമായി ‘സാന്റാക്രൂസി’ന്റെ സംവിധായകനും നിര്‍മാതാവും രംഗത്ത്. പുതിയ ചിത്രമായ ‘സാന്റാക്രൂസി’ന്റെ പ്രൊമോഷന്‍ പരിപാടികളില്‍ താരം പങ്കെടുക്കാമെന്ന് അറിയിച്ചിട്ടും എത്തുന്നില്ലെന്നാണ് ആരോപണം. പണം വാങ്ങിയിട്ടും നൂറിന്‍ പ്രൊമോഷന്‍ എത്തിയില്ലെന്നും വിളിച്ചാന്‍ ഫോണ്‍ എടുക്കുന്നില്ലെന്നും നിര്‍മ്മാതവ് രാജു ഗോപി പറഞ്ഞു.

‘ചോദിച്ച പൈസ കൊടുത്തു. പ്രൊമോഷന് വരാമെന്ന് പറഞ്ഞിരുന്നു. പത്ത് രൂപ മേടിക്കുമ്പോള്‍ രണ്ട് രൂപയുടെയെങ്കിലും ജോലി എടുക്കണം. എട്ട് രൂപയുടെ ജോലി ചെയ്യേണ്ട. രണ്ട് രൂപയുടെയെങ്കിലും ആത്മാര്‍ത്ഥത കാണിക്കണം അതല്ലെ മനസാക്ഷി. ഒരു മസേജ് ചെയ്താല്‍ മറുപടിയില്ല. ഫോണ്‍ വിളിച്ചാല്‍ എടുക്കില്ല. ‘എന്നെ ഓര്‍ത്തിട്ടാണോ അത്രയും കോടി മുടക്കിയത്’ എന്ന് ഡയറക്ടറോട് ചോദിച്ചു’ നിര്‍മ്മാതാവ് പറഞ്ഞു. നൂറിന്‍ ഇല്ലാത്തിന്റെ പേരില്‍ പല പരിപാടികളും നഷ്ടമായതായി സംവിധായകന്‍ ജോണ്‍സണ്‍ ജോണ്‍ ഫെര്‍ണാണ്ടസ് പറഞ്ഞു.

Load More Related Articles
Load More By chandni krishna
Load More In SHOWBIZ
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …