
കോന്നി: മാനസിക വൈകല്യമുള്ള പതിനൊന്നു വയസുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളപ്പാറ, ളാക്കൂര്‍, പുതുവേലില്‍ സുമേഷി(22)നെ ആണ് അറസ്റ്റ് ചെയ്തത്. മാനസിക വൈകല്യമുള്ള ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയെ അശ്ലീല വീഡിയോ കാണിച്ച് പ്രലോഭിപ്പിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.