ചാവക്കാട് എടക്കഴിയൂരില്‍ എക്‌സൈസിന്റെ വന്‍ സ്പിരിറ്റ് വേട്ട: 1400 ലിറ്റര്‍ പിടികൂടി: രണ്ടു പേര്‍ അറസ്റ്റില്‍

0 second read
Comments Off on ചാവക്കാട് എടക്കഴിയൂരില്‍ എക്‌സൈസിന്റെ വന്‍ സ്പിരിറ്റ് വേട്ട: 1400 ലിറ്റര്‍ പിടികൂടി: രണ്ടു പേര്‍ അറസ്റ്റില്‍
0

ചാവക്കാട്: എടക്കഴിയൂരില്‍ വന്‍ സ്പിരിറ്റ് വേട്ട. എക്‌സൈസ് സംഘം പിടികൂടിയത് 1400 ലിറ്റര്‍ സ്പിരിറ്റ്. രണ്ടു പേരെ അറസ്റ്റ് ചെയ്തു. വാഹനത്തിലുണ്ടായിരുന്ന കണ്ണൂര്‍ തളിപ്പറമ്പ് ചുഴലി കൂനം താഴത്തെ പുരയില്‍ നവീന്‍കുമാര്‍ (34), പന്നിയൂര്‍ മഴൂര്‍ പെരുംപുരയില്‍ ലിനേഷ് (33) എന്നിവരാണ്് അറസ്റ്റിലായത്.

43 കാനുകളിലായിട്ടാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. രാവിലെ ഏഴ് മണിയോടെ കുരഞ്ഞിയൂര്‍ ചങ്ങാടം റോഡിന് സമീപത്തു നിന്നാണ് ഇവര്‍ പിടിയിലായത്. പാലത്തിന് മുകളിലെ ബാരിക്കേഡ് കടന്ന് പോകാന്‍ കഴിയാത്തതിനാല്‍ സമീപത്തെ ഓയില്‍ മില്ലിന് സമീപം വാഹനം നിര്‍ത്തിയിട്ടു. എക്‌സൈസ് കമ്മിഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പിക്കപ്പ് വാഹനം എക്‌സൈസ് പിന്തുടരുകയായിരുന്നു. ഇതറിഞ്ഞാണ് പിക്കപ്പ് ചങ്ങാടം റോഡിലേക്ക് തിരിച്ചത്.

അസിസ്റ്റന്റ് കമ്മിഷണര്‍ അനികുമാറിന്റെ നേതൃത്വത്തില്‍ ആയിരുന്നു പരിശോധന. കര്‍ണാടകയില്‍നിന്നും കടത്തിയതെന്നാണ് വിവരം. ചകിരിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…