അടൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസില്‍ കൊല്ലം പോരുവഴ ഇടയ്ക്കാട് ഒറ്റപ്ലാവിള തെക്കേതില്‍ അഖിലിനെ(25) അടൂര്‍ അതിവേഗ സ്‌പെഷ്യല്‍ ജഡ്ജ് ടി. മഞ്ജിത്ത് 16 വര്‍ഷവും ഒമ്പതു മാസവും കഠിന തടവിന് വിധിച്ചു. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുമായി സൗഹൃദം വളര്‍ത്തിയെടുത്ത് ശേഷം 2022 മെയ് മാസത്തില്‍ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗിക അതിക്രമം നടത്തുകയായിരുന്നു.
ഒരുമിച്ചു നില്‍ക്കുന്ന ഫോട്ടോ എടുത്തത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നു. ബലമായി മോട്ടോര്‍സൈക്കിളില്‍ കടത്തിക്കൊണ്ട് പോയി ലൈംഗിക ഉപദ്രവവും നടത്തി. ഏനാത്ത് എസ്.എച്ച്.ഒ ആയിരുന്ന പി.എസ്. സുജിത്ത് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി. സ്മിത ജോണ്‍ ഹാജരായി. പ്രതിയില്‍ നിന്ന് 8500 രൂപ പിഴ ഈടാക്കും.