21 ദിവസം കൊണ്ട് 750 കിലോമീറ്റര്‍ നടന്നു താണ്ടി: ശ്രീജിത്തും സുജനും അയ്യനെ കാണാനെത്തി: ബംഗളൂരുവില്‍ നിന്ന് യാത്ര തുടങ്ങിയത് 41 ദിവസത്തെ വൃതം പൂര്‍ത്തിയാക്കി

0 second read
Comments Off on 21 ദിവസം കൊണ്ട് 750 കിലോമീറ്റര്‍ നടന്നു താണ്ടി: ശ്രീജിത്തും സുജനും അയ്യനെ കാണാനെത്തി: ബംഗളൂരുവില്‍ നിന്ന് യാത്ര തുടങ്ങിയത് 41 ദിവസത്തെ വൃതം പൂര്‍ത്തിയാക്കി
0

ശബരിമല: 21 ദിവസം കൊണ്ട് 750 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് അയ്യനെ കണ്ടതിന്റെ നിര്‍വൃതിയിലാണ് ശ്രീജിത്തും സുജനും. കഴിഞ്ഞ ഏഴുവര്‍ഷമായി മുറ തെറ്റാതെ ഇരുവരും ബംഗളൂരില്‍ നിന്നും കാല്‍നടയായി വന്നാണ് ശബരീശ ദര്‍ശനം നടത്തുന്നത്. 41 ദിവസം വൃതം നോറ്റ ശേഷമാണ് ശബരീശ ദര്‍ശനത്തിനായി ഇരുവരും പുറപ്പെടാറ്. ഒരു ദിവസം പരമാവധി 40 കിലോമീറ്ററിന് താഴെയാണ് ഇരുവരും സഞ്ചരിച്ചത്.

പുലര്‍ച്ചെ നാലിന് ആരംഭിക്കുന്ന നടത്തം രാവിലെ ഒന്‍പത് മണിയോടെ അവസാനിപ്പിക്കും. വൈകുന്നേരം അഞ്ചിന് പുനരാരംഭിക്കും. സന്ധ്യമയങ്ങുന്നതോടെ ഏതെങ്കിലും ക്ഷേത്രത്തില്‍ വിരി വച്ച് വിശ്രമിക്കും. കുമളി വഴി എരുമേലിയില്‍ എത്തിയ ഇരുവരും പരമ്പരാഗത പാതവഴി പമ്പയില്‍ എത്തിയാണ് മല ചവിട്ടിയത്. മകരവിളക്ക് ദര്‍ശനം കൂടി നടത്തിയേ മലയിറങ്ങുള്ളുവെന്ന് ഇരുവരും പറഞ്ഞു.

കോഴിക്കോട് നാദാപുരം സ്വദേശിയായ ശ്രീജിത്ത് ബംഗളൂര്‍ വിവേക് നഗറില്‍ വര്‍ഷങ്ങളായി ബേക്കറി നടത്തുകയാണ്. നഗര്‍ശാന്തി നഗറിലെ ആര്‍.എസ്.എസ് ഉപനഗര്‍ കാര്യവാഹകായി പ്രവര്‍ത്തിക്കുകയാണ് സുജന്‍.

Load More Related Articles
Load More By Editor
Load More In NEWS PLUS
Comments are closed.

Check Also

അടൂര്‍ എസ് ബി ഐയില്‍ സ്വര്‍ണ്ണ പണയത്തിന് 4 %: കാര്‍ഷികേതര വായ്പകള്‍ക്ക് 8.75 % പലിശ മാത്രം

അടൂര്‍: എസ് ബി ഐ സ്വര്‍ണ്ണ പണയത്തിന് നാല് ശതമാനം പലിശ മാത്രം. 100 രൂപയ്ക്ക് പരമാവധി 33 പൈസ…