ശബരിമലയില്‍ ഇതുവരെ എത്തിയത് 41 ലക്ഷം തീര്‍ഥാടകര്‍: പ്രതിദിനം 90000ന് മുകളില്‍ ഭക്തര്‍ എത്തി

0 second read
Comments Off on ശബരിമലയില്‍ ഇതുവരെ എത്തിയത് 41 ലക്ഷം തീര്‍ഥാടകര്‍: പ്രതിദിനം 90000ന് മുകളില്‍ ഭക്തര്‍ എത്തി
0

ശബരിമല: മണ്ഡല മകരവിളക്ക് സീസണില്‍ ഇതുവരെ ഏകദേശം 4090000 (നാല്‍പ്പത് ലക്ഷത്തി തൊണ്ണൂറായിരം) അയ്യപ്പഭക്തര്‍ ശബരിമല സന്ദര്‍ശിച്ചതായി ശബരിമല എഡിഎം അരുണ്‍ എസ്. നായര്‍ അറിയിച്ചു. പ്രതിദിനം 90000ന് മുകളില്‍ അയ്യപ്പഭക്തര്‍ എത്തിയിട്ടുണ്ട്. അതില്‍ പല ദിവസങ്ങളിലെയും കണക്ക് ഒരു ലക്ഷത്തിന് മുകളിലാണ്.

മകരവിളക്ക് ഉത്സവത്തിന് ആറ് ദിവസം മാത്രമാണ് ഇനിയുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ഭക്തജനത്തിരക്കുണ്ടായി. കൂടുതല്‍ ഭക്തര്‍ എത്തിയാലും അവര്‍ക്ക് സുഗമമായ ദര്‍ശനം ഒരുക്കുന്നതിനുള്ള സാഹചര്യമാണ് ശബരിമലയില്‍ സജ്ജമാക്കിയിട്ടുള്ളതെന്നും എഡിഎം പറഞ്ഞു.

പോലീസ് ഉള്‍പ്പെടെയുള്ള എല്ലാ വകുപ്പുകളും ആത്മാര്‍ദ്ധമായ സേവനമാണ് ശബരിമലയില്‍ അനുഷ്ഠിക്കുന്നത്. മകരവിളക്ക് മഹോത്സവ ദിവസവും അതിന് മുന്‍പുള്ള രണ്ട് ദിവസങ്ങളിലും ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം വെര്‍ച്ച്വല്‍ ക്യൂവിന്റെയും സ്‌പോട്ട് ബുക്കിങ്ങിന്റെയും എണ്ണത്തില്‍ നിയന്ത്രണം വരുത്തും. ഭക്തജന തിരക്ക് നിയന്ത്രിച്ച് സുരക്ഷിതമായ ദര്‍ശനം സാധ്യമാക്കുകയാണ് ലക്ഷ്യം. ഹൈക്കോടതി നിര്‍ദേശപ്രകാരമായിരിക്കും മകരവിളക്ക് സമയത്തെ സന്ദര്‍ശനത്തിനുള്ള ക്രമീകരണങ്ങളെന്നും എഡിഎം അറിയിച്ചു.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

കോഴഞ്ചേരിയില്‍ നിന്നും കഞ്ചാവ് പിടികൂടി: അതിഥി തൊഴിലാളി അറസ്റ്റില്‍

കോഴഞ്ചേരി: ഒരു കിലോയിലധികം കഞ്ചാവുമായി അതിഥി തൊഴിലാളിയെ എക്‌സൈസ് സംഘം പിടികൂടി. ബീഹാര്‍ കത…