
അടൂര്‍: അളവില്‍ കൂടുതല്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഏനാദിമംഗലം പൂതങ്കരയില്‍ കച്ചവടം നടത്തിക്കൊണ്ടിരുന്ന അനീഷ് കുമാര്‍ (കണ്ണന്‍) എന്നയാളെയാണ് 9.6 ലിറ്റര്‍ മദ്യവുമായി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി. അന്‍ഷാദിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. എക്‌സൈസ് സംഘം അനീഷിന്റെ വീട്ടില്‍ ചെല്ലുമ്പോള്‍ പതിനഞ്ചോളം പേര്‍ മദ്യപിക്കുന്നതിനായി അവിടെ ഉണ്ടായിരുന്നു. അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ബി. രാജീവ്, പ്രിവന്റീവ് ഓഫീസര്‍മാരായജഗന്‍കുമാര്‍, കെ. അനസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ജി.കെ. കിരണ്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ എസ്. ദീപക്, ഡ്രൈവര്‍ വി.എസ്.റെംജി എന്നിവര്‍ പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.