ഈ കഴിഞ്ഞ സ്കൂള്‍ പ്രവേശനോത്സവത്തില്‍ നമ്മുടെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി സ്കൂള്‍ അധ്യയനം കാര്യക്ഷമമായി നടക്കുന്നതിന് വേണ്ടി കുറച്ച് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. അതില്‍ ഒന്നാണ് സ്കൂളുകളില്‍ സംഘടിപ്പിക്കുന്ന ചടങ്ങുകളില്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍. പ്രാസംഗികര്‍ പ്രസംഗ മാമാങ്കം നടത്തരുതെന്നും ഓരോ ചടങ്ങിന്റെയും പ്രാധാന്യമനുസരിച്ച് അതാതു മേഖലകളില്‍ പ്രതിഭകളായ വ്യക്തിത്വങ്ങളെ ചടങ്ങില്‍ ഉള്‍പ്പെടുത്തണെമെന്നും ആ ഉത്തരവില്‍ പ്രതിപാദിച്ചിരുന്നു. എന്നാല്‍ പല സ്കൂളുകളും ഇതൊന്നും കണ്ട മട്ടില്ല. പ്രവേശനോത്സവം മുതലിങ്ങോട്ട് നിരവധി ചടങ്ങുകളാണ് ഓരോ വര്‍ഷങ്ങളിലും സംഘടിപ്പിക്കുന്നത്.പ്രീ പ്രൈമറി മുതല്‍ ഹയര്‍സെക്കണ്ടറി തലം വരെയുള്ള സ്കൂള്‍ …