പത്തനംതിട്ട: ജില്ലാ പോലീസ് നടപ്പിലാക്കിയ സൈബര് ഹെല്പ്പ് ഡെസ്കിന്റെ പ്രവര്ത്തന ഫലമായി, ശബരിമല തീര്ത്ഥാടകരുടെ നഷ്ടപ്പെട്ട മൊബൈല് ഫോണുകള് കണ്ടെത്തി ഉടമകള്ക്ക് തിരിച്ചു നല്കി. ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാര് മുന്കൈയെടുത്ത് നടപ്പിലാക്കിയ, മൊബൈല് ഉപകരണങ്ങള് ഉപയോഗിച്ച് കൈകാര്യം ചെയ്യുന്നതിനും ട്രാക്ക് ചെയ്യുന്നതിനുമുള്ള കേന്ദ്രീകൃത സംവിധാനമായ സി ഇ ഐ ആര് പോര്ട്ടലിന്റെ പ്രവര്ത്തനമാണ് ഉപകാരപ്രദമായത്. സെന്ട്രല് എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റര് എന്നാണ് ഇത് അറിയപ്പെടുന്നത്. ജില്ലയില് ആദ്യമായാണ് ഈ സംവിധാനം പ്രവര്ത്തിച്ചു തുടങ്ങിയത്. ഇപ്പോഴും ഇത് പ്രവര്ത്തനസജ്ജമാണെന്ന് ജില്ലാ പോലീസ് …