പത്തനംതിട്ട: എസ്പിയുടെ ഡാന്‍സാഫ് ടീം. ലഹരി മരുന്നുകളുമായി ബന്ധപ്പെട്ട് നിലകൊള്ളുന്ന കുറ്റവാളികള്‍ക്ക് പിന്നാലെ നിഴല്‍ പോലെ എപ്പോഴുമുണ്ടാവും ഇവര്‍. ആത്മധൈര്യം കൈമുതലാക്കി ഏതുസമയത്തും നിതാന്ത ജാഗ്രതയോടെ കര്‍ത്തവ്യ നിരതരാവുന്ന പോലീസ് സംഘം- ഡാന്‍സാഫ്. ലഹരിയുല്‍പ്പന്നങ്ങളുടെ കൃഷി, കച്ചവടം, കടത്ത് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുക, സ്വന്തം നിലയ്ക്കും ഇതര വകുപ്പുകളുമായി ചേര്‍ന്നും പ്രത്യേകപരിശോധനകള്‍ നടത്തുക തുടങ്ങിയവയാണ് പ്രധാന ചുമതലകള്‍. ഡാന്‍സാഫിന്റെ മുന്‍ഗാമിയാണ് സംസ്ഥാന തലത്തില്‍ രൂപീകൃതമായ ആന്റി നര്‍കോട്ടിക് സ്ക്വാഡ് (എഎന്‍എസ്). ജില്ലയില്‍ ഡാന്‍സാഫ് (ഡിസ്ട്രിക്റ്റ് ആന്റി നര്‍കോട്ടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സ്) രൂപീകരിച്ചത് 2016 …