പത്തനംതിട്ട: മാത്യു കുഴല്നാടന് എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള ഇടുക്കി ചിന്നക്കനാല്‍ കപ്പിത്താന് റിസോര്‍ട്ടിലെ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് സ്ഥാപനത്തിന്റെ പാര്‍ട്ണേഴ്സ് ആയ റാന്നി മേനാംതോട്ടം കാവുങ്കല്‍ വീട്ടില്‍ ടോണി സാബു, ടോം സാബു എന്നിവരുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന. ഇടുക്കി യൂണിറ്റ് ഡിവൈ.എസ്.പി ഷാജു ജോസിന്റെ നേതൃത്വത്തിലുളള സംഘമാണ് പരിശോധന നടത്തുന്നത്. സാബുവും ടോമും തൃശ്ശൂര്‍ ആയതിനാല്‍ ഇവരുടെ ബന്ധുവും വാര്‍ഡ് മെമ്പറുമായ ജെബിന് കാവുങ്കലിന്റെ സാന്നിധ്യത്തിലാണ് പരിശോധന നടക്കുന്നത്. കപ്പിത്താന് റിസോര്‍ട്ട് 50 സെന്റ് ഭൂമി കൈയേറി എന്നാരോപിച്ചാണ് വിജിലന്‍സ് അന്വേഷണം നടക്കുന്നത്. ഭൂമി കൈയേറി …