വിവാദ ഫേസ്ബുക്ക് പോസ്റ്റ്: സി.പി.എം ഏരിയ കമ്മറ്റി അംഗത്തെ തരംതാഴ്ത്തി

0 second read
Comments Off on വിവാദ ഫേസ്ബുക്ക് പോസ്റ്റ്: സി.പി.എം ഏരിയ കമ്മറ്റി അംഗത്തെ തരംതാഴ്ത്തി
0

പത്തനംതിട്ട: ലോക്‌സഭ മണ്ഡലത്തില്‍ തോമസ് ഐസക്കിന്റെ പരാജയത്തെ തുടര്‍ന്ന് ഫേസ്ബുക്കില്‍ പാര്‍ട്ടിക്കെതിരേ പോസ്റ്റ് ഇട്ട ഏരിയ കമ്മറ്റി അംഗത്തെ തരംതാഴ്ത്തി. പത്തനംതിട്ട ഏരിയ കമ്മറ്റി അംഗം കുമ്പഴ അന്‍സാരിയെയാണ് ലോക്കല്‍ കമ്മറ്റിയിലേക്ക് തരം താഴ്ത്തിയത്. തോമസ് ഐസക്ക് പരാജയപ്പെട്ടതിന് പിന്നാലെ വീട്ടില്‍ സ്വര്‍ണം വച്ചിട്ടെന്തിന് നാട്ടില്‍ തേടി നടപ്പൂവെന്നായിരുന്നു അന്‍സാരി ഫേസ്ബുക്കില്‍ കുറിച്ചത്. ഇത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ സംഭവം വിവാദമായി. കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പങ്കെടുത്ത സിപിഎം ജില്ലാ കമ്മറ്റി യോഗമാണ് അന്‍സാരിയെ തരം താഴ്ത്താന്‍ തീരുമാനിച്ചത്. ഏരിയാ കമ്മറ്റി യോഗം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതോടെ തീരുമാനം നിലവില്‍ വന്നു.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…