
പത്തനംതിട്ട: പെരുനാട് പോലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്ന പോക്‌സോ കേസില്‍ ഒളിവിലായിരുന്ന ഏഴാം പ്രതി പോക്‌സോ സ്‌പെഷല്‍ കോടതിയില്‍ കീഴടങ്ങി. സൈനികനായ പെരുനാട് പൊട്ടന്‍മൂഴി വാഴവിളയില്‍ മനുവാണ് കീഴടങ്ങിയത്. 19 പ്രതികളാണ് കേസില്‍ ഉള്ളത്. ഇതോടെ പ്രതികളില്‍ 18 പേരും അറസ്റ്റിലായി. ഒരു പ്രതി വിദേശത്താണ്. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരും ഉള്‍പ്പെടുന്നു. മനുവിനെ കൊട്ടാരക്കര സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.