
അടൂര്‍: വൈദ്യുതി പോയതിനെ തുടര്‍ന്ന് അടൂര്‍ സുഡിയോയിലെ ലിഫ്ടില്‍ മൂന്നു പേര്‍ കുടുങ്ങി. ഉച്ചയ്ക്ക് 12.15 നായിരുന്നു സംഭവം. ഫയര്‍ ഫോഴ്‌സ് ഇവരെ രക്ഷപ്പെടുത്തി. വൈദ്യുതി ഇല്ലാതിരുന്നതിനെ തുടര്‍ന്ന് ജനറേറ്ററിലാണ് ലിഫ്ട് പ്രവര്‍ത്തിച്ചിരുന്നത്. ഡീസല്‍ തീര്‍ന്ന് ജനറേറ്ററും ഓഫായപ്പോള്‍ ആണ് ലിഫ്ട് നിലച്ചത്. സേന സ്ഥലത്ത് എത്തി ലിഫ്റ്റ് വാതില്‍ കീ ഉപയോഗിച്ച് അല്പം തുറന്നെങ്കിലും പൂര്‍ണ്ണമായും തുറക്കുന്നതിന് മുന്നേ ജീവനക്കാര്‍ ഡീസല്‍ എത്തിച്ചു. തുടര്‍ന്ന് ഡീസല്‍ നിറച്ച് ജനറേറ്റര്‍ പ്രവര്‍ത്തനക്ഷമമാക്കുകയും ലിഫറ്റ്് പ്രവര്‍ത്തനസജ്ജമാവുകയുമായിരുന്നു.