ഉദ്വേഗത്തിന്റെ നിമിഷങ്ങളുമായി ചിത്തിനി വരുന്നു: സെപ്തംബര്‍ 27 ന് തീയറ്ററുകളില്‍ എത്തും

0 second read
0
0

ഈസ്റ്റ് കോസ്റ്റ് വിജയന്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വഹിക്കുന്ന ഹൊറര്‍ ഫാമിലി ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്തിനി സെപ്തംബര്‍ 27 ന്  ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ എത്തും

സൂര്യവെളിച്ചം പോലും കടന്ന് ചെന്ന് ചെല്ലാന്‍ ഭയക്കുന്ന പാതിരി വനം . നരബലിക്ക് വിധേയരാക്കപ്പെട്ട നിസഹായരായ ആദിവാസി യുവതികളുടെ ചോര വീണ് കറുത്ത് പോയ കരിവേടകം പുഴ! പാതിരി വനത്തില്‍ പ്രതികാര ദാഹിയായി അലയുന്ന ഗര്‍ഭിണി പ്രേതം.ആ യക്ഷിയുടെ കഥ തേടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അലന്‍ ആന്റണി നടത്തുന്ന അതിസാഹസിക യാത്രയാണ് ‘ ചിത്തിനി ‘ പറയുന്നത്.

അതിമനോഹര ഗാനങ്ങളും ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങളും കൊണ്ട് സമ്പന്നമാണ് ചിത്രം.ജി മാസ്റ്ററും രാജശേഖറും ചേര്‍ന്ന് ഒരുക്കിയ തകര്‍പ്പന്‍ സംഘട്ടന രംഗങ്ങള്‍ ചിത്തിനിയുടെ ഹൈലൈറ്റ് ആണ്. അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും ശബ്ദവിന്യാസവും പ്രേക്ഷകരെ വിസ്മയിപ്പിക്കും. തീര്‍ച്ചയായും തീയറ്ററുകളില്‍ തന്നെ അനുഭവിച്ചറിയേണ്ട സിനിമയാണ്.

അമിത് ചക്കാലയ്ക്കല്‍ നായകന്‍ ആവുന്ന ചിത്രത്തില്‍ ബംഗാളി താരം മോക്ഷ ആണ് നായിക.വിനയ് ഫോര്‍ട്ടും പ്രധാന വേഷത്തില്‍ ചിത്രത്തിലുണ്ട് ആരതി നായര്‍, ഏനാക്ഷി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. സുധീഷ്, ജോയി മാത്യു, ജോണി ആന്റണി, പ്രമോദ് വെളിയനാട്, സുജിത്, ശ്രീകാന്ത് മുരളി, മണികണ്ഠന്‍ ആചാരി, പൗളി വത്സന്‍ തുടങ്ങി വന്‍താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

കഥ കെ.വി അനില്‍. ഈസ്റ്റ് കോസ്റ്റ് വിജയനും കെ.വി അനിലും ചേര്‍ന്ന് തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നു. ഈസ്റ്റ് കോസ്റ്റ് വിജയന്‍,സന്തോഷ് വര്‍മ, സുരേഷ് എന്നിവര്‍ എഴുതിയ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് രഞ്ജിന്‍ രാജ് ആണ്. ഛായാഗ്രഹണം രതീഷ്‌റാം,
നൃത്തസംവിധാനം കല മാസ്റ്റര്‍, എഡിറ്റര്‍ ജോണ്‍ കുട്ടി.

Load More Related Articles
Load More By Veena
Load More In SHOWBIZ

Leave a Reply

Your email address will not be published. Required fields are marked *

Check Also

കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: നിസാര്‍ സെയ്ദിനും തങ്കച്ചന്‍ മണ്ണൂരിനും ജോളി ജോര്‍ജിനും അവാര്‍ഡ്

ഷാര്‍ജ: കെയര്‍ ചിറ്റാര്‍ പ്രവാസി അസോസിയേഷന്റെ രണ്ടാമത് കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ…