പത്തനംതിട്ട കോടതി സമുച്ചയ നിര്‍മ്മാണം: സാമൂഹികാഘാത വിലയിരുത്തല്‍ സമിതി സന്ദര്‍ശനം നടത്തി

0 second read
Comments Off on പത്തനംതിട്ട കോടതി സമുച്ചയ നിര്‍മ്മാണം: സാമൂഹികാഘാത വിലയിരുത്തല്‍ സമിതി സന്ദര്‍ശനം നടത്തി
0

പത്തനംതിട്ട: കോടതി സമുച്ചയ നിര്‍മ്മാണത്തിന് ഏറ്റെടുക്കുന്ന സ്ഥലത്തെ സാമൂഹികാഘാത പഠന റിപ്പോര്‍ട്ട് വിലയിരുത്തുന്നതിനായി വിദഗ്ധസമിതി സ്ഥലം സന്ദര്‍ശിച്ചു. പൊതുമരാമത്ത് റിട്ട. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മുകേഷിന്റെ നേതൃത്വത്തില്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, വാര്‍ഡ് കൗണ്‍സിലര്‍ റോസ്‌ലിന്‍ സന്തോഷ്, സാമൂഹിക പ്രവര്‍ത്തക ഡോ. എം എസ് സുനില്‍, സാമൂഹ്യ ശാസ്ത്രജ്ഞ ഡോ. കെ. എസ്.ബിനു, ജില്ലാ കോര്‍ട്ട് മാനേജര്‍ കെ. അന്‍സാരി, ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ), സ്‌പെഷല്‍ തഹസില്‍ദാര്‍ എല്‍.എ (ജനറല്‍) എന്നിവരടങ്ങുന്ന സമിതി യോഗം ചേര്‍ന്ന ശേഷമാണ് സ്ഥലത്ത് നേരിട്ട് സന്ദര്‍ശനം നടത്തിയത്. ജില്ലാ ഭരണകൂടത്തിന് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സമിതി അറിയിച്ചു.

പത്തനംതിട്ട വില്ലേജില്‍ വെട്ടിപ്രത്ത് റിങ് റോഡിന് സമീപം ആറ് ഏക്കര്‍ (242.91 ആര്‍സ് ) സ്ഥലമാണ് കോടതി സമുച്ചയ നിര്‍മ്മാണത്തിനായി കണ്ടെത്തിയിരിക്കുന്നത്. തിരുവനന്തപുരം തൈക്കാട് ആസ്ഥാനമായ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് എന്ന സ്ഥാപമാണ് പദ്ധതിയുടെ സാമൂഹികാഘാത പഠനം നടത്തിയത്. ഇവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വിലയിരുത്തുന്നതിനായാണ് വിദഗ്ധ സമിതി രൂപീകരിച്ചത്. ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി പൂര്‍ത്തീകരിക്കേണ്ട നടപടിക്രമങ്ങളുടെ ഭാഗമാണിത്.

Load More Related Articles
Load More By chandni krishna
Load More In LOCAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …