120 ലിറ്റര്‍ കോടയുമായി കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

0 second read
Comments Off on 120 ലിറ്റര്‍ കോടയുമായി കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍
0

മൂലമറ്റം: അറക്കുളത്ത് ചാരായം വാറ്റാനുള്ള കോടയുമായി കോണ്‍ഗ്രസ് പ്രാദേശിക നേതാവ് എക്‌സൈസ് പിടിയിലായി. അറക്കുളം കരിപ്പലങ്ങാട് അയ്യകാട് താമസിക്കുന്ന അഞ്ചാനിക്കല്‍ സാജു ജോര്‍ജാണ് (61) അറസ്റ്റിലായത്.

കോണ്‍ഗ്രസിന്റെ മുന്‍ അറക്കുളം മണ്ഡലം പ്രസിഡന്റും മുന്‍ പഞ്ചായത്തംഗവുമായിരുന്നു സാജു. കാവുംപടിക്കടുത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. 120 ലിറ്റര്‍ കോടയുമായിട്ടാണ് ഇയാള്‍ പിടിയിലായത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. മൂലമറ്റം എക്‌സൈസ് റേഞ്ച് അസി. എക്‌സൈസ് ഇന്‍സ്പക്ടര്‍ കെ.വി. വിജയകുമാറിന്റെ നേതൃത്വത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അംബു, ചാള്‍സ് എഡ്വിന്‍, ടിറ്റോ മോന്‍ ചെറിയാന്‍, പ്രിവന്റീവ് ഓഫീസര്‍( ഗ്രേഡ്)മാരായ പി.ആര്‍. അനുരാജ്, രാജേഷ്, കെ.കെ. സജീവ്, നിസാര്‍ വി.കെ, കുഞ്ഞുമുഹമ്മദ് ടി.കെ, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ബിന്ദു എം.ടി, എന്നിവര്‍ ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

ചേത്തയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്കില്‍ രണ്ടരക്കോടിയുടെ ക്രമക്കേട് നടത്തിയ സെക്രട്ടറിയെ താല്‍ക്കാലിക അഡ്മിനിസ്‌ട്രേറ്റര്‍ തിരിച്ചെടുത്തു: നിയമനം റദ്ദാക്കി ഹൈക്കോടതി

പത്തനംതിട്ട: രണ്ടരക്കോടി രൂപയുടെ ക്രമക്കേട് നടത്തിയതിന് അറസ്റ്റിലായി ജയില്‍വാസം കഴിഞ്ഞു വന…