വനിതാ എസ്.ഐ.ഉള്‍പ്പെടെ പോലീസുകാരെ മര്‍ദ്ദിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

0 second read
Comments Off on വനിതാ എസ്.ഐ.ഉള്‍പ്പെടെ പോലീസുകാരെ മര്‍ദ്ദിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍
0

അടൂര്‍: വനിതാ എസ്.ഐ.ഉള്‍പ്പെടെയുള്ള പോലീസുകാരെ മര്‍ദ്ദിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. അടൂര്‍ എസ്.ഐ.കെ.എസ്.ധന്യ, സി.പി.ഒമാരായ വിജയ് ജി. കൃഷ്ണ,ആനന്ദ് ജയന്‍, റാഷിക് എം.മുഹമ്മദ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.

അടൂര്‍ സ്വദേശികളായ ഉണ്ണി, പ്രേംജിത്ത്, അനൂപ് എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വെള്ളിയാഴ്ച രാത്രി 7.30ന് വട്ടത്തറപ്പടി ജങ്ഷനു സമീപം വച്ചായിരുന്നു സംഭവം. വാഹന പരിശോധന നടത്തുകയായിരുന്നു എസ്.ഐ. ഇതിനിടെ പോലീസ് ജീപ്പിനു പിന്നില്‍ കൊണ്ടു നിര്‍ത്തിയ കാറിലിരുന്ന് പ്രതികള്‍ മദ്യപിക്കാന്‍ തുടങ്ങി. ഇത് കണ്ട എസ്.ഐ. പ്രതികളോട് കാറില്‍ നിന്നിറങ്ങാന്‍ ആവശ്യപ്പെട്ടു.

കാറില്‍ നിന്ന് പുറത്തിറങ്ങിയ പ്രതികള്‍ എസ്‌ഐയെ മര്‍ദ്ദിക്കുകയായിരുന്നു. തടസം പിടിക്കാന്‍ എത്തിയ പോലീസുകാരേയും പ്രതികള്‍ മര്‍ദിച്ചു.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

ചേത്തയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്കില്‍ രണ്ടരക്കോടിയുടെ ക്രമക്കേട് നടത്തിയ സെക്രട്ടറിയെ താല്‍ക്കാലിക അഡ്മിനിസ്‌ട്രേറ്റര്‍ തിരിച്ചെടുത്തു: നിയമനം റദ്ദാക്കി ഹൈക്കോടതി

പത്തനംതിട്ട: രണ്ടരക്കോടി രൂപയുടെ ക്രമക്കേട് നടത്തിയതിന് അറസ്റ്റിലായി ജയില്‍വാസം കഴിഞ്ഞു വന…