നാലാം ക്ലാസുകാരന്റെ വിരലില്‍മോതിരം കുടുങ്ങി: രക്ഷകരായി ഫയര്‍ ഫോഴ്‌സ്

0 second read
Comments Off on നാലാം ക്ലാസുകാരന്റെ വിരലില്‍മോതിരം കുടുങ്ങി: രക്ഷകരായി ഫയര്‍ ഫോഴ്‌സ്
0

അടൂര്‍: നാലാം ക്ലാസുകാരന്റെ വിരലില്‍ കുടുങ്ങിയ ലോഹ മോതിരം മുറിച്ചു മാറ്റി. ഐവര്‍കാല ജെ വില്ലയില്‍ ബാബുക്കുട്ടിയുടെ മകന്‍ ജെസ്വി(9)ന്റെ വിരലില്‍ കുടുങ്ങിയ മോതിരമാണ് ഫയര്‍ ഫോഴ്‌സ് മുറിച്ചെടുത്തത്. ഞായറാഴ്ച രാവത്രിയാണ് കുട്ടി വിരലില്‍ മോതിരം കയറ്റിയിട്ടത്. തിങ്കളാഴ്ച രാവിലെ ഊരാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് 11 മണിയോടെ ഫയര്‍ സ്‌റ്റേഷനില്‍ എത്തുകയായിരുന്നു. സീനിയര്‍ ഫയര്‍ ഓഫീസര്‍ അജീഷ്, ഓഫീസര്‍മാരായ അരുണ്‍ജിത്ത്, സന്തോഷ് ജോര്‍ജ്, ദിനൂപ് എന്നിവര്‍ ചേര്‍ന്നാണ് മോതിരം മുറിച്ചെടുത്തത്.

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

കോന്നിയില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

പത്തനംതിട്ട: കോന്നി പൂങ്കാവില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികള…