പശു കുത്താന്‍ വന്നു: ഭയന്നോടുന്നതിനിടയില്‍ അമ്മയും പിഞ്ചു മകനും പൊട്ടക്കിണറ്റില്‍ വീണു: നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷിച്ചു

0 second read
Comments Off on പശു കുത്താന്‍ വന്നു: ഭയന്നോടുന്നതിനിടയില്‍ അമ്മയും പിഞ്ചു മകനും പൊട്ടക്കിണറ്റില്‍ വീണു: നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷിച്ചു
0

അടൂര്‍: പശു കുത്താന്‍ വരുന്നത് കണ്ട് ഭയന്നോടിയ അമ്മയും പിഞ്ചു മകനും റബര്‍തോട്ടത്തിലെ 32 അടിയോളം താഴ്ചയുള്ള പൊട്ടക്കിണറ്റില്‍ വീണു. ഫയര്‍ഫോഴ്‌സ സംഘം എത്തി രക്ഷിച്ചു. പെരിങ്ങനാട് ചെറുപുഞ്ചയിലെ റബര്‍ തോട്ടത്തിലുള്ള ഉപയോഗശൂന്യമായ കിണറിലാണ് അമ്മയും മകനും വീണത്. പെരിങ്ങനാട് കടയ്ക്കല്‍ കിഴക്കതില്‍ വൈശാഖിന്റെ ഭാര്യ രേഷ്മ (24),മകന്‍ വൈഷ്ണവ് എന്നിവരെയാണ് തോട്ടത്തില്‍ മേയുകയായിരുന്ന പശു കുത്താന്‍ ഓടിച്ചത്

ഒന്നും നോക്കാതെ ഓടുന്നതിനിടയില്‍ അബദ്ധവശാല്‍ മേല്‍ മൂടിയില്ലാത്ത കിണറില്‍ വീഴുകയായിരുന്നു. അടൂര്‍ അഗ്‌നി രക്ഷാ സേന എത്തുമ്പോഴേക്കും കുട്ടിയെ നാട്ടുകാര്‍ പുറത്തെടുത്തു. സ്ത്രീയെ സേനയുടെ രക്ഷാ ഉപകരണങ്ങളുടെ സഹായത്താല്‍ രക്ഷപ്പെടുത്തി. സ്‌റ്റേഷന്‍ ഓഫീസര്‍ വി.വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ അസി. സ്‌റ്റേഷന്‍ ഓഫീസര്‍ (ഗ്രേഡ്) ടി.എസ്.. ഷാനവാസ് ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍മാരായ രവി. ആര്‍. സാബു .ആര്‍, സാനിഷ്. എസ് ,സൂരജ് എ . ഹോം ഗാര്‍ഡ് ഭാര്‍ഗ്ഗവന്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്. ഇരുവര്‍ക്കും സാരമായ പരുക്കില്ല. പുറമേ നിന്ന് നോക്കിയാല്‍ ഒറ്റയടിക്ക് കിണറുണ്ടെന്ന് കാണാന്‍ കഴിയുമായിരുന്നില്ല. ഇതാണ് അപകടത്തിന് വഴി വച്ചത്.

Load More Related Articles
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …