കമ്മറ്റിയിലെ തര്‍ക്കം: മെഴുവേലി പഞ്ചായത്തില്‍ സി.പി.എം അംഗത്തെ മറ്റൊരു സി.പി.എം അംഗം മര്‍ദിച്ചു

1 second read
0
0

ഇലവുംതിട്ട: മെഴുവേലി പഞ്ചായത്തിലെ സി.പി.എം അംഗത്തെ മറ്റൊരു സി.പി.എം അംഗം മര്‍ദിച്ചു. നാലാം വാര്‍ഡ് അംഗം ഡി. ബിനുവിനാണ് മര്‍ദനമേറ്റത്. പഞ്ചായത്ത് കമ്മറ്റി കഴിഞ്ഞ് ഓഫീസിന് വെളിയില്‍ ഇറങ്ങിയപ്പോള്‍ എട്ടാം വാര്‍ഡ് അംഗം വിനോദ് മറ്റു നാലു പേരെയും കൂട്ടിയെത്തി ബിനുവിനെ മര്‍ദിക്കുകയായിരുന്നു. മര്‍ദനമേറ്റ ബിനു ഉടന്‍ തന്നെ തന്റെ വാഹനത്തില്‍ കയറി പോയി. പഞ്ചായത്ത് കമ്മറ്റിയിലുണ്ടായ തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. ഇന്നലെ പഞ്ചായത്ത് കമ്മറ്റി ചേര്‍ന്നിരുന്നു. അംഗങ്ങള്‍ സംസാരിക്കുമ്പോള്‍ വിനോദ് ഫോണ്‍ ചെയ്തു കൊണ്ടിരുന്നത് ബിനു ചോദ്യം ചെയ്തിരുന്നു. ഇത് ഇഷ്ടപ്പെടാതെ പോയ വിനോദ് വെളിയിലിറങ്ങി സി.പി.എമ്മിലെ ചില പ്രാദേശിക നേതാക്കളെയും കൂട്ടി വന്ന് ബിനുവിനെ മര്‍ദിച്ചുവെന്നാണ് പറയുന്നത്. പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസിന്റെ അംഗങ്ങളും അടക്കം സംഭവത്തിന് സാക്ഷികളാണ്. മെഴുവേലിയില്‍ സി.പി.എമ്മില്‍ ഗ്രൂപ്പിസം ശക്തമാണ്. മുന്‍ എം.എല്‍.എ കെ.സി. രാജഗോപാലനെ അനുകൂലിക്കുന്നവരാണ് ബിനുവിനെ മര്‍ദിച്ചതെന്ന് പറയുന്നു. പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ഗിരീഷ്, മര്‍ദനമേറ്റ അംഗം ബിനു എന്നിവര്‍ കെ.സി. രാജഗോപാലിന്റെ ഏതിര്‍ ചേരിയില്‍ പെട്ടവരാണ്. സി.പി.എം കോഴഞ്ചേരി ഏരിയാ സെക്രട്ടറി ടി.വി. സ്റ്റാലിനെ ബിനു സംഭവം ഫോണിലൂടെ ധരിപ്പിച്ചിട്ടുണ്ട്. രേഖാമൂലം പരാതി നല്‍കിയിട്ടില്ല.

 

 

Load More Related Articles
Load More By Veena
Load More In CRIME

Leave a Reply

Your email address will not be published. Required fields are marked *

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…