ചാലക്കുടിയില്‍ വന്‍ സ്പിരിറ്റ് വേട്ട: കാറിനെ പിന്തുടര്‍ന്ന് പിടികൂടിയത് വന്‍ സ്പിരിറ്റ് ശേഖരം. തൃശ്ശൂര്‍ സിറ്റി വെസ്റ്റ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ലാലൂരിലെ രഹസ്യഗോഡൗണില്‍ നിന്ന് നടത്തിപ്പുകാരനേയും ആറായിരം ലിറ്ററോളം സ്പിരിറ്റും പിടികൂടി

0 second read
0
0

ചാലക്കുടി: പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ദേശീയപാതയിലൂടെ കാറില്‍ കടത്തിക്കൊണ്ടു പോവുകയായിരുന്നു സ്പിരിറ്റുമായി യുവാവ് പിടിയിലായി.
കോട്ടയം ഈരാറ്റുപേട്ട തിടനാട് സ്വദേശി മുണ്ടക്കല്‍ വീട്ടില്‍ സച്ചു (32)വിനെയാണ് ചാലക്കുടി ഡിവൈ.എസ്.പി കെ. സുമേഷും സംഘവും ചേര്‍ന്ന് പിടികൂടിയത്. ഓണത്തോടനുബന്ധിച്ച് വ്യാജമദ്യ ഉല്‍പാദനവും വിതരണവും ഉണ്ടാകുവാന്‍ ഇടയുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് തൃശൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസിന്റെ നിര്‍ദ്ദേശപ്രകാരം റേഞ്ച് തലത്തില്‍ നടത്തപ്പെടുന്ന പ്രത്യേക പരിശോധനയുടെ ഭാഗമായി തൃശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി നവനീത് ശര്‍മയുടെ മേല്‍നോട്ടത്തിലാണ് പോലീസ് ദേശീയപാതയില്‍ വാഹന പരിശോധന നടത്തിയത്.

അതിവേഗതയില്‍ വന്നിരുന്ന ഒരു വാഹനത്തെക്കുറിച്ച് അറിവ് ലഭിച്ചതിന്റെഅടിസ്ഥാനത്തില്‍ പോട്ട ആശ്രമം സിഗ്‌നല്‍ ജംഗ്ഷനോടു ചേര്‍ന്ന് നടത്തിയ വാഹന പ രിശോധനക്കിടെയാണ് അമിതവേഗതയില്‍ എത്തിയ കാറിന്റെ ഡിക്കിയില്‍ഒളിപ്പിച്ച നിലയില്‍ സ്പിരിറ്റ് ശേഖരം കണ്ടെടുത്തത്. പിടികൂടിയ ഡ്രൈവറെ ചോദ്യം ചെയ്തതില്‍ തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് കൊണ്ടുപോകുകയായിരുന്നുഎന്ന് അറിവ് ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന് ഒടുവില്‍ തൃശൂര്‍ ലാലുരിലെ ഒരു വീട്ടില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന അയ്യായിരത്തി അഞ്ഞൂറ് ലിറ്ററോളം സ്പിരിറ്റും പിടികൂടിയായിരുന്നു.

വീടു വാടകയ്ക്ക് എടുത്ത് സ്പിരിറ്റ് കച്ചവടത്തിന് ഒത്താശ ചെയ്തിരുന്ന വാടാനപ്പള്ളി സ്വദേശിയായ മണികണ്ഠന്‍ എന്നയാളെ തൃശൂര്‍ വെസ്റ്റ് പോലീസ് അറസ്റ്റ് ഇവിടെ നിന്നും ചെയ്തു.അറസ്റ്റിലായ മണികണ്ഠന് രണ്ടു കൊലപാതകേസ് അടക്കം നിരവധി കേസുകള്‍ ഉണ്ട്. സ്പിരിറ്റിന്റെഉറവിടത്തെ സംബന്ധിച്ചും വില്‍പനയിടങ്ങളെ കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

ഓണത്തിന് മുന്നോടിയായി ചാലക്കുടി ഡിവൈ എസ്പി യുടെ നേതൃത്വത്തില്‍ വനമേഖലകള്‍ കേന്ദ്രീകരിച്ചും , പുഴയോരങ്ങള്‍ക്കരികിലും വ്യാജവാറ്റിനെതിരെയുള്ള റെയ്ഡുകള്‍ നടന്നു വരികയാണ്. പ്രതികളെ അറസ്റ്റ് ചെയ്യുവാനും അന്വേഷണ സംഘത്തിലും അതിരപ്പിള്ളി ഐ.പി ബിജു വി., തൃശ്ശൂര്‍ വെസ്റ്റ് ഐ.പി പി.ലാല്‍ കുമാര്‍, ചാലക്കുടി സബ് ഇന്‍സ്‌പെക്ടര്‍ അല്‍ബിന്‍ തോമസ് വര്‍ക്കി, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, മൂസ പി എം, സില്‍ജോ വി.യു, ദിനേശ് പി ഐ ,റെജി എ യു, ബിനു എം ജെ, ഷിജോ തോമസ്. മഹേഷ് കെ.കെ, തൃശൂര്‍ സിറ്റി ഷാഡോ എഎസ്‌ഐ ജീവന്‍, സീനിയര്‍ സിപിഒമാരായ ടോണി, വൈശാഖ്, മുകേഷ്, ചാലക്കുടി പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ ഹരിശങ്കര്‍ പ്രസാദ് ,സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ആന്‍സന്‍ പൗലോസ്, സിപിഒമാരായ സനോജ് കെ.എം, ശ്യാം ചന്ദ്രന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ മുരുകേഷ് കടവത്ത്, സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസര്‍ സി.ബി ഷെറില്‍, ജില്ലാ ഇന്റലിജന്റ്‌സ് ഓഫീസര്‍ ഒ.എച്ച് ബിജു എന്നിവരും ഉണ്ടായിരുന്നു.

 

Load More Related Articles
Load More By Veena
Load More In CRIME

Leave a Reply

Your email address will not be published. Required fields are marked *

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…