എഡിജിപി ആഎസ്എസ് നേതാവിനെ കണ്ടത് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ദൂതുമായി: വി.ഡി. സതീശന്‍

0 second read
Comments Off on എഡിജിപി ആഎസ്എസ് നേതാവിനെ കണ്ടത് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ദൂതുമായി: വി.ഡി. സതീശന്‍
0

റാന്നി: മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ദൂതുമായാണ് എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാവിനെ സന്ദര്‍ശിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മന്ദമരുതിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ അവകാശങ്ങള്‍ പാടില്ലെന്നും അതില്‍ പുനര്‍വിചിന്തനം നടത്തണമെന്നും ആവശ്യപ്പെട്ട ആര്‍.എസ്.എസ് നേതാവാണ് ദത്താത്രേയ ഹൊസബല. അങ്ങനെയുള്ള ആളെ കാണാനാണ് മുഖ്യമന്ത്രി തന്റെ ദൂതനായി എ.ഡി.ജി.പിയെ വിട്ടത്. ഇതിന്റെയെല്ലാം തുടര്‍ച്ചയാണ് തൃശൂരില്‍ ബി.ജെ.പിക്കുണ്ടായ അട്ടിമറി വിജയമെന്ന് അദ്ദേഹം പറഞ്ഞു.
കമ്മിഷണര്‍ അഴിഞ്ഞാടുമ്പോള്‍ എ.ഡി.ജി.പി സ്ഥലത്ത് ഉണ്ടായിട്ടും അവിടെ പോയില്ല. തൃശൂര്‍ പൂരം കലക്കുക എന്നത് സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും പ്ലാന്‍ ആയിരുന്നു. ബിജെപിയെ ജയിപ്പിക്കാന്‍ പൂരം കലക്കണമായിരുന്നു. പോലീസ് വഴി അത് നടപ്പാക്കി ഹിന്ദുക്കളെ കബളിപ്പിക്കുകയാണ് ചെയ്തത്. ഉത്സവം കലക്കാന്‍ വന്നവരാണ് ആചാരത്തെ കുറിച്ചും വിശ്വാസത്തെക്കുറിച്ചും പറയുന്നത്
മുഖ്യമന്ത്രി കേസില്‍ നിന്നും രക്ഷപ്പെടാന്‍ ഇതിന് മുമ്പും ഉദ്യോഗസ്ഥരെ ഉപയോഗിച്ചിട്ടുണ്ട് .
എ.ഡി.ജി.പിക്കെതിരേ ഒരു നടപടിയും എടുക്കാന്‍ തയ്യാറല്ല. ആര്‍.എസ്.എസ് നേതാവിനെ എന്തിന് കണ്ടു എന്ന് വ്യക്തമാക്കണം. ഒരു മണിക്കൂറാണ് എ.ഡി.ജി.പി സംസാരിച്ചത്. സി.പി.എം സമൂഹത്തില്‍ പരിഹാസ്യരായി നില്‍ക്കുകയാണ്.
പരസ്പര സഹായ സംഘങ്ങളാണ് സി.പി.എമ്മും ബി.ജെ.പിയുമെന്നും അദ്ദേഹം പറഞ്ഞു.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…