സാമ്പത്തിക ബുദ്ധിമുട്ട് ഏറെ: വഴിയില്‍ നിന്ന് കിട്ടിയ അരലക്ഷം തിരികെ നല്‍കി വിജയമ്മയുടെ സത്യസന്ധത

0 second read
0
0

റാന്നി: സാമ്പത്തിക ബുദ്ധിമുട്ട് ഏറെയുണ്ട് വിജയമ്മയ്ക്ക്. പക്ഷേ, വഴിയില്‍ കിടന്നു കിട്ടിയ അരലക്ഷം രൂപ അവര്‍ സ്വന്തമാക്കിയില്ല. ഉടമയ്ക്ക് തിരിച്ചു നല്‍കി. വെച്ചൂച്ചിറയില്‍ ലോട്ടറി കച്ചവടം നടത്തുന്ന അമ്മുവെന്ന വിജയമ്മയാണ് കളഞ്ഞു കിട്ടിയ തുക പോലീസിന്റെ സാന്നിധ്യത്തില്‍ ഉടമയ്ക്ക് തിരികെ നല്‍കിയത്.

മണ്ണടിശാല സ്വദേശി അനില്‍ കുമാറിന്റെ അമ്പതിനായിരം രൂപയാണ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടത്. ജില്ലാ സഹകരണ ബാങ്കില്‍ ലോണ്‍ അടക്കാനായി കൊണ്ടുവന്നപ്പോള്‍ ഇന്നലെ രാവിലെ പത്തു മണിയോടെയാണ് പണം നഷ്ടപ്പെട്ടത്. വിജയമ്മയ്ക്ക് ഈ തുക കിട്ടുകയും അവര്‍ അത് വെച്ചൂച്ചിറ പോലീസ് സേ്റ്റഷനില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. പണം നഷ്ടപ്പെട്ടെന്നു കാട്ടി അനില്‍കുമാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സ്വന്തമായി വീടില്ലാതെ ഒരുപാട് കഷ്ടപ്പാടുകള്‍ക്കിടയിലും കളഞ്ഞു കിട്ടിയ പൈസ തിരിച്ചു നല്‍കാന്‍ കാണിച്ച സത്യസന്ധതയ്ക്ക് കൈയ്യടിക്കുകയാണ് നാട്ടുകാര്‍. വെച്ചൂച്ചിറ എസ്.എച്ച്.ഒ ആര്‍ സുരേഷ്,എസ്.ഐ സായിസേനന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ അനില്‍കുമാറിന് വിജയമ്മ പണം തിരികെ നല്‍കി.

Load More Related Articles
Load More By Veena
Load More In NEWS PLUS

Leave a Reply

Your email address will not be published. Required fields are marked *

Check Also

കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: നിസാര്‍ സെയ്ദിനും തങ്കച്ചന്‍ മണ്ണൂരിനും ജോളി ജോര്‍ജിനും അവാര്‍ഡ്

ഷാര്‍ജ: കെയര്‍ ചിറ്റാര്‍ പ്രവാസി അസോസിയേഷന്റെ രണ്ടാമത് കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ…