വയറിങ് ജോലിക്കിടെ ഏണിയില്‍ നിന്ന് വീണ ഇലക്ട്രിഷ്യന്‍ മരിച്ചു

0 second read
0
0

പന്തളം: വയറിങ് ജോലികള്‍ക്കിടെ ഏണിയില്‍ നിന്ന് വീണു പരുക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. കുളനട ഉള്ളന്നൂര്‍ വേലന്‍ പറമ്പില്‍ പരേതനായ ഗണേഷിന്റെ മകന്‍ വി.ജി. പ്രശാന്ത് കുമാര്‍ (കിട്ടു 45)ആണ് മരിച്ചത്. കഴിഞ്ഞ ആഴ്ചയില്‍ കുളനടയിലെ വീട്ടില്‍ വച്ചാണ് സംഭവം. ഏണിയില്‍ നിന്ന് വീണ് തലയ്ക്ക് ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: സേതുലക്ഷ്മി. മക്കള്‍: അരവിന്ദ്,ഗായത്രി, സംസ്‌കാരം വെള്ളിയാഴ്ച വൈകുന്നേരം 3 ന് വീട്ടുവളപ്പില്‍ നടക്കും.

Load More Related Articles
Load More By Veena
Load More In OBIT

Leave a Reply

Your email address will not be published. Required fields are marked *

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…