കളിയാക്കിയതിലെ വിരോധത്താല്‍ കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന വയോധികനെ കുത്തിക്കൊല്ലാന്‍ ശ്രമം: പ്രതി പിടിയില്‍

0 second read
Comments Off on കളിയാക്കിയതിലെ വിരോധത്താല്‍ കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന വയോധികനെ കുത്തിക്കൊല്ലാന്‍ ശ്രമം: പ്രതി പിടിയില്‍
0

റാന്നി: കളിയാക്കിയതിലെ വിരോധത്താല്‍ കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന വയോധികനെ കത്തികൊണ്ട് കുത്തിക്കൊല്ലാന്‍ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി. കായംകുളം പെരിങ്ങാല ശിവശ്ശേരില്‍ കിഴക്കേതില്‍ വീട്ടില്‍ നിന്നും, റാന്നി തോട്ടമണ്‍ ചക്കങ്കല്‍ പ്രതാപ് കുമാറിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന രതീഷ് (42)ആണ് അറസ്റ്റിലായത്. റാന്നി ഉതിമൂട് വലിയകലുങ്ക് നാലുസെന്റ് കോളനി പൊഴിക്കല്‍ വീട്ടില്‍ മോഹന(70)നാണ് കത്തികൊണ്ടുള്ള ആക്രമണത്തില്‍ കഴുത്തിലും ചെവിയുടെ താഴെയും മറ്റും ഗുരുതരമായി പരുക്കേറ്റത്.

തോട്ടമണ്‍ അമ്പലത്തിനടുത്തുള്ള പലചരക്കുകടയുടെ തിണ്ണയില്‍ ഉറങ്ങിക്കിടന്ന മോഹനന് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരുമണിയോടെയാണ് കുത്തേറ്റത്. ഇയാളെ പ്രതി തട്ടിയുണര്‍ത്തിയശേഷം കൊല്ലുമെന്ന് പറഞ്ഞാണ് കയ്യിലിരുന്ന കത്തികൊണ്ട് കഴുത്തിലും ചെവിയിലും മറ്റും കുത്തിയത്. വലതു തോളിലും കൈകളിലും കുത്തിയും വെട്ടിയും പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന്, ഒന്നരയോടെ സ്‌റ്റേഷനിലെത്തി രതീഷ് പോലീസിനോട് വിവരം പറയുകയായിരുന്നു. വിവരം അറിഞ്ഞ് രാത്രി പട്രോളിംഗ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എസ് ഐ കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഗുരുതര പരിക്കുകളോടെ കിടന്ന മോഹനനെ റാന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന്, ഇയാളുടെ മൊഴിപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

പ്രതിയെ വൈദ്യപരിശോധനക്കുശേഷം സ്‌റ്റേഷനില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു. രാവിലെ 9 മണിക്ക് അറസ്റ്റ് രേഖപ്പെടുത്തി. സംഭവസ്ഥലത്ത് ശാസ്ത്രീയ അന്വേഷണസംഘവും വിരലടയാള വിദഗ്ദ്ധരും ഡിപ്പാര്‍ട്‌മെന്റ് ഫോട്ടോഗ്രാഫറും പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. റാന്നി പോലീസ് ഇന്‍സ്‌പെക്ടര്‍ ജിബു ജോണിന്റെ നേതൃത്വത്തിലുള്ള അന്വേഷണ
സംഘത്തില്‍ എസ്‌ഐ കൃഷ്ണകുമാര്‍, എഎസ്‌ഐ കൃഷ്ണന്‍ കുട്ടി എന്നിവരാണുള്ളത്.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…