കടുവ ഇറങ്ങിയെന്ന് വ്യാജചിത്രമുണ്ടാക്കി പ്രചരിപ്പിച്ച മൂന്നുപേര്‍ അറസ്റ്റില്‍

0 second read
Comments Off on കടുവ ഇറങ്ങിയെന്ന് വ്യാജചിത്രമുണ്ടാക്കി പ്രചരിപ്പിച്ച മൂന്നുപേര്‍ അറസ്റ്റില്‍
0

കൂടല്‍:ഇഞ്ചപ്പാറ പ്രദേശത്ത് കടുവ ഇറങ്ങിയതായി വ്യാജ ചിത്രം സൃഷ്ടിച്ച് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച്, പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കിയ മൂന്ന് യുവാക്കളെ പോലീസ് പിടികൂടി. പാടം മാതൃക ഫോറെസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ നല്‍കിയ പരാതിയിലാണ് പോലീസ് നടപടി. കൂടല്‍ അതിരുങ്കല്‍ പാക്കണ്ടം നിരവേല്‍ വീട്ടില്‍ ആത്മജ്(20), മനു ഭവനില്‍ അരുണ്‍ മോഹനന്‍(32), ഹരിപ്പാട് നങ്യാര്‍കുളങ്ങര ആദര്‍ശ് ഭവനില്‍ ആദര്‍ശ് (27) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേരള പോലീസ് നിയമത്തിലെ ബന്ധപ്പെട്ട വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പ്രതികള്‍ ബന്ധുക്കളാണ്.
കഴിഞ്ഞ ദിവസം വൈകിട്ട് മുതലാണ് വ്യാജ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇത് പ്രദേശത്തു ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തിയതിനെ തുടര്‍ന്ന് പാടം റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കൂടല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍. രഞ്ജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികള്‍ വലയിലായത്.

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…