ഈസ്റ്റ് കോസ്റ്റ് വിജയന് നിര്‍മാണവും സംവിധാനവും നിര്‍വഹിക്കുന്ന ഹൊറര്‍ ഫാമിലി ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമായ ചിത്തിനിറിലീസ് ചെയ്ത ആദ്യ ദിനം തന്നെ തീയറ്ററുകളില്‍ തരംഗമായി മാറി. പതിവ് ഹൊറര്‍ ചിത്രങ്ങളുടെ വഴിയില്‍ നിന്ന് മാറി സഞ്ചരിച്ചതാണ് ചിത്തിനി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാക്കിയത്.
അനിതരസാധാരണമായ അവതരണം കൊണ്ടും ശബ്ദവിന്യാസം കൊണ്ടും ചിത്തിനി അടുത്ത കാലത്തെ ഏറ്റവും മികച്ച ചലച്ചിത്രാനുഭവം ആയി മാറി എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. കള്ളനും ഭഗവതിയും എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ താരമായ മോക്ഷ ചിത്തിനിയിലും പ്രേക്ഷക പ്രശംസ നേടുന്നു. മോക്ഷയുടെ നൃത്തരംഗത്തിനും കളരിച്ചുവടുകള്ക്കും തീയറ്ററില്‍ ലഭിച്ച കൈയ്യടി തന്നെ അതിന് ഉദാഹരണം.
ചിത്തിനി ആയി വേഷമിട്ട ഏനാക്ഷിയും നിഷ സേവ്യര്‍ എന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തകയെ അവതരിപ്പിച്ച ആരതി നായരും തിളക്കമുള്ള പ്രകടനം കാഴ്ചവച്ചു. അലന് ആന്റണി എന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിട്ടാണ് അമിത് ചക്കാലയ്ക്കല്‍ എത്തുന്നത്. വിശാല്‍ എന്ന ഗോസ്റ്റ് ഹണ്ടര്‍ ആയി വിനയ് ഫോര്‍ട്ടും.അമിത് ചക്കാലയ്ക്കലിന്റെ കരിയര്‍ ബെസ്റ്റ് മൂവി എന്നാണ് ചിത്തിനിയെ കുറിച്ച് പ്രേക്ഷകര്‍ പറയുന്നത്.
സേവ്യര്‍ പോത്തന് എന്ന നാട്ടുപ്രമാണി ആയി വേഷമിട്ട ജോണി ആന്റണിയും മികച്ചു നിന്നു. നടന് സുധീഷിന്റെ പ്രകടനം ഞെട്ടിച്ചു എന്നാണ് ബഹുഭൂരിപക്ഷം പ്രേക്ഷകരും അഭിപ്രായപ്പെട്ടത്.ക്ലൈമാക്സിലെ അപ്രതീക്ഷിത ട്വിസ്റ്റ് ആണ് പ്രേക്ഷകരെ അമ്പരപ്പിച്ച മറ്റൊരു ഘടകം.
അതിമനോഹരമായ ഗാനങ്ങള്‍ കൊണ്ടും സമ്പന്നമാണ് ചിത്രം.ഈസ്റ്റ് കോസ്റ്റ് വിജയന്, സന്തോഷ് വര്‍മ, സുരേഷ് എന്നിവര്‍ എഴുതിയ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് രഞ്ജിന്‍രാജ് ആണ്. മധു ബാലകൃഷ്ണന്, ഹരിശങ്കര്‍, കപില്‍ കപിലന്, സന മൊയ്തൂട്ടി, സത്യ പ്രകാശ്, അനവദ്യ എന്നിവരാണ് ഗായകര്‍.
ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റ്സ് ആണ്.
വനത്തിന്റെ വന്യതയും സൗന്ദര്യവും നിറഞ്ഞ് നില്ക്കുന്ന
പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറഞ്ഞ് പോവുന്നത്.
ആരാണ് ചിത്തിനി ?
എന്താണ് ചിത്തിനിക്ക് സംഭവിച്ചത് ?
ഈ ചോദ്യങ്ങള്‍ക്കും ഒരുപാട് നിഗൂഢതകള്‍ക്കും ഉള്ള ഉത്തരങ്ങളുമായി എത്തുന്ന ‘ ചിത്തിനി ‘ പ്രേക്ഷകരെ ഓരോ നിമിഷവും ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയാണ് മുമ്പോട്ട് പോവുന്നത്.
ഹൊററിനും ഇന്‍വെസ്റ്റിഗേഷനും ഒപ്പം അതിശക്തമായ പ്രണയവുംകുടുംബ ബന്ധങ്ങളും പറയുന്ന സിനിമയാണ് ‘ ചിത്തിനി. ജോയ് മാത്യു, പ്രമോദ് വെളിയനാട്, മണികണ്ഠന് ആചാരി, ശ്രീകാന്ത് മുരളി, സുജിത്ത്, പൗളി വത്സന് തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്. കഥ: കെ.വി അനില്‍. തിരക്കഥ സംഭാഷണം: ഈസ്റ്റ് കോസ്റ്റ് വിജയന്, കെ.വി അനില്‍. ഛായാഗ്രഹണം: രതീഷ് റാം, എഡിറ്റര്‍ ജോണ്‍ കുട്ടി, നൃത്തസംവിധാനം കല മാസ്റ്റര്‍
ജീ മാസ്റ്ററും രാജശേഖറും ആണ് സംഘട്ടനരംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.