ബാറിലെ തര്‍ക്കത്തിന് പ്രതികാരം നടുറോഡില്‍: അടൂര്‍ വൈറ്റ് പോര്‍ട്ടിക്കോ ജീവനക്കാരെ വഴിയിലിട്ട് ക്രൂരമായി മര്‍ദിച്ചു: ഏഴംഗ സംഘത്തിനെതിരേ കേസ്

0 second read
Comments Off on ബാറിലെ തര്‍ക്കത്തിന് പ്രതികാരം നടുറോഡില്‍: അടൂര്‍ വൈറ്റ് പോര്‍ട്ടിക്കോ ജീവനക്കാരെ വഴിയിലിട്ട് ക്രൂരമായി മര്‍ദിച്ചു: ഏഴംഗ സംഘത്തിനെതിരേ കേസ്
0

അടൂര്‍: ബാറില്‍ വച്ചുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ ജീവനക്കാരെ പിന്തുടര്‍ന്ന് ആക്രമിച്ചു. ഏഴംഗ സംഘത്തിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. ഹോട്ടല്‍ വൈറ്റ് പോര്‍ട്ടിക്കോ ബാറിലെ കാഷ്യര്‍ ധനേഷ്, സൂപ്പര്‍ വൈസര്‍ ബി.എം. ബൈജു, ജീവനക്കാരന്‍ ഗൗതം എന്നിവര്‍ക്ക് നേരെയാണ് ഇന്നലെ രാത്രി 11 മണിയോടെ പെരിങ്ങനാട് വഞ്ചിമുക്കില്‍ വച്ച് ഏഴംഗ സംഘം ആക്രമിച്ചത്.

ബാര്‍ സമയം കഴിഞ്ഞും മദ്യപിച്ച് ബഹളം കൂട്ടി ഇരുന്ന പത്തംഗ സംഘത്തോട് പുറത്തു പോകാന്‍ ധനേഷ് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പേരില്‍ വാക്കേറ്റമുണ്ടായി. ബാര്‍ സൂപ്പര്‍വൈസര്‍ ബൈജു ഇവരെ അനുനയിപ്പിച്ച് പുറത്തു വിട്ടു. തുടര്‍ന്ന് ബാര്‍ ജീവനക്കാരായ ഗൗതമും ധനേഷും അവരവരുടെ ബൈക്കുകളില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. ഇവര്‍ക്ക് പിന്നാലെ കാറില്‍ വരികയായിരുന്നു ബൈജു. പട്ടിക കഷണം കൊണ്ട് ധനേഷിനെ തലയ്ക്കടിച്ചു വീഴ്ത്തി നിലത്തിട്ട് മര്‍ദിക്കുകയായിരുന്നു. ഇതു കണ്ട് കാറില്‍ നിന്നിറങ്ങിയ ബൈജുവിനെയും പട്ടിക കഷണം കൊണ്ട് തല്ലി. പിന്നാലെ വന്ന ഗൗതമിനും മര്‍ദനമേറ്റു. അടി കൊണ്ട് ബൈജുവിന്റെ വലതു കൈയ്ക്ക് പൊട്ടലുണ്ട്.

ചാങ്ങ സ്വദേശികളായ ബാലു, സൂരജ്, ഭാസി, ഷൈജു, ഗോപി, വിനോദ്, മണിക്കുട്ടന്‍ എന്നിവര്‍ ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് ബൈജു പോലീസിന് മൊഴി നല്‍കി. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …