എറണാകുളം: കേരളാ സ്‌റ്റേറ്റ് ഗവണ്മെന്റ് ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വനിതാ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയി ഡോ: വഹീദാ റഹ്മാന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പത്തനംതിട്ട അഴൂര്‍ ഗവണ്മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറിയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ആണ് ഡോ: വഹീദ. ഭര്‍ത്താവ് അനസ്, ഐഎച്ച്ആര്‍ ഡി അടൂര്‍ എന്‍ജിനിയറിങ്ങ് കോളേജ് ഉദ്യോഗസ്ഥനാണ്. മകള്‍ ഫാത്വിമ (ആയുര്‍വേദ മെഡിക്കല്‍ വിദ്യാര്‍ഥിനി).
സംസ്ഥാന സമ്മേളനം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വ്യവസായ മന്ത്രി പി. രാജീവ് മുഖ്യപ്രഭാഷണം നടത്തി. സമ്മേളനത്തില്‍ കേരളത്തിലെ മുഴുവന്‍ ഗവണ്മെന്റ് ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനകളും ലയിച്ച് ഒറ്റ സംഘടനയായി മാറി.
കേരള സ്‌റ്റേറ്റ് ഗവ ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ പുതിയ ഭാരവാഹികള്‍:
ഡോ.ആര്‍. കൃഷ്ണകുമാര്‍ (രക്ഷാധികാരി), ഡോ. ജയറാം (പ്രസിഡന്റ), ഡോ. നൗഷാദ്, ഡോ. ജിന്‍ഷിത്ത് (വൈസ് പ്രസിഡന്റ്), ഡോ. വി.ജെ. സെബി (സെക്രട്ടറി), ഡോ. നിഷ, ഡോ. ഷൈന്‍, ഡോ. ബിജോയ്, ഡോ. ജയരാജ് (ജോയിന്റ് സെക്രട്ടറി), ഡോ. ഹരികുമാര്‍ നമ്പൂതിരി (ട്രഷറര്‍), ഡോ. കെ.വി. ബിജു(ഓഡിറ്റര്‍).
ദക്ഷിണ മേഖല ചെയര്‍മാന്‍: ഡോ.എം. മനോജ്, കണ്‍വീനര്‍: ഡോ ശിവകുമാര്‍. മധ്യമേഖല ചെയര്‍മാന്‍: ഡോ.അരുണ്‍ കുമാര്‍, കണ്‍വീനര്‍: ഡോ. ലക്ഷ്മി.
ഉത്തര മേഖല ചെയര്‍മാന്‍: ഡോ കെ.വി.പ്രമോദ്, കണ്‍വീനര്‍: ഡോ സോജ്.
സ്‌റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍: ഡോ.പി.ആര്‍.ജയ, ഡോ ദുര്‍ഗ്ഗ പ്രസാദ്.