
പന്തളം: ടിപ്പര്‍ ലോറി തട്ടി സ്‌കൂട്ടറില്‍ നിന്ന് വീണ വീട്ടമ്മ അതേ ലോറിയുടെ പിന്‍ചക്രം തലയിലൂടെ കയറിയിറങ്ങി മരിച്ചു. കീരുകുഴി കുരിക്കാട്ടില്‍ വീട്ടില്‍ ജോയി തോമസിന്റെ ഭാര്യ ലാലി ജോയി (60) ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. പന്തളം നഗരസഭാ കാര്യാലയത്തിന് സമീപം ചൊവ്വാഴ്ച രാവിലെ 11.30 ഓടെയാണ് അപകടം. കെഎസ്എഫ്ഇ ശാഖയില്‍ എത്തിയ ശേഷം വീട്ടിലേക്ക് മടങ്ങുന്നതിന് സ്‌കൂട്ടര്‍ എടുത്ത് റോഡിലേക്ക് ഇറങ്ങുമ്പോഴാണ് അപകടം. ലോറിയുടെ പിന്‍ഭാഗം സ്‌കൂട്ടറിന്റെ ഹാന്‍ഡിലില്‍ തട്ടിയാണ് അപകടം. സ്‌കൂട്ടര്‍
വലത്തേക്കും ലാലി ടോറസിന്റെ അടിയിലേക്ക് വീഴുകയായിരുന്നു. ടോറസിന്റെ പിന്‍ ചക്രം തലയില്‍ കയറി തല്‍ക്ഷണം മരിച്ചു. പോലീസ് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മ്യതദേഹം അടൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
മക്കള്‍: ടിന്റു ജോയി, ലിന്റു ജോയി മരുമക്കള്‍: കപില്‍ കൃഷ്ണന്‍,സഞ്ജു.