ഈസ്റ്റ് കോസ്റ്റ് വിജയന് നിര്‍മ്മാണവും സംവിധാനവും നിര്‍വഹിച്ച ഫാമിലി ഹിറ്റ് ആയ കള്ളനും ഭഗവതിയും ആമസോണ്‍ പ്രൈമില്‍ റേറ്റിംഗ് റെക്കോഡുകള്‍ കീഴടക്കി സ്ട്രീമിങ് തുടരുന്നു. ഭഗവതിയായി വേഷമിട്ട ബംഗാളി സുന്ദരി മോക്ഷ ഒ.ടി.ടി പ്രേക്ഷകര്‍ക്ക് ഇടയിലും തരംഗമായി. ശാലീന സൗന്ദര്യവും അഭിനയ മികവും കൊണ്ട് ആദ്യ ചിത്രത്തില്‍ തന്നെ മോക്ഷ മലയാളത്തിന്റെ മനസ്സ് കീഴടക്കി.
ഈസ്റ്റ് കോസ്റ്റ് വിജയന് എന്ന പ്രതിഭാധനനായ സംവിധായകന്റെ ഏറ്റവും മികച്ച കണ്ടെത്തല്‍ കൂടി ആയിരുന്നു മോക്ഷ എന്ന നായിക. സംവിധായകന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് ഓരോ നോട്ടത്തിലും ചലനത്തിലും ഭഗവതി ആയി മാറാന്‍ മോക്ഷയ്ക്ക് സാധിക്കുകയും ചെയ്തു. വിഷ്ണു ഉണ്ണികൃഷ്ണനാണ് ചിത്രത്തിലെ നായകന്. മോക്ഷ നായികയായി എത്തിയ ഈസ്റ്റ് കോസ്റ്റ് വിജയന്റെ ചിത്തിനി ഇപ്പോള്‍ തീയറ്ററുകളില്‍ വിജയകരമായി രണ്ടാം വാരം പിന്നിടുകയാണ്.