ഹോട്ടലുകള്‍ക്ക് മാത്രമല്ല, തട്ടുകടകള്‍ക്കും വേണം ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷനും ഹെല്‍ത്ത് കാര്‍ഡും: പരിശോധന മാത്രം ഉണ്ടാകില്ല: മലയാളികള്‍ വിഷം തിന്ന് മരിക്കുന്നത് തുടരും

0 second read
Comments Off on ഹോട്ടലുകള്‍ക്ക് മാത്രമല്ല, തട്ടുകടകള്‍ക്കും വേണം ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷനും ഹെല്‍ത്ത് കാര്‍ഡും: പരിശോധന മാത്രം ഉണ്ടാകില്ല: മലയാളികള്‍ വിഷം തിന്ന് മരിക്കുന്നത് തുടരും
0

പത്തനംതിട്ട: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപ്പാക്കുന്ന എല്ലാ നടപടി ക്രമങ്ങളും വഴിയോരത്തെ ചെറുകടികളും ചായയും വില്‍ക്കുന്നവര്‍ക്കും തട്ടുകടകള്‍ക്കും ബാധകം. ഇവിടെ ഭക്ഷ്യസുരക്ഷാ ലൈസന്‍സും ഹെല്‍ത്ത് കാര്‍ഡും നിര്‍ബന്ധമാണ്. ഹോട്ടലുകള്‍ക്കും കാറ്ററിങ് സ്ഥാപനങ്ങള്‍ക്കും മാത്രമല്ല, ഭക്ഷണം വില്‍ക്കുന്ന ഏത് സ്ഥാപനങ്ങള്‍ക്കും ഇതെല്ലാം ബാധകമാണെന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ കാര്യാലയത്തില്‍ നിന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ പറയുന്നു.

എഫ്എസ്എസ് ആക്ട് 2006 പ്രകാരമാണ് തട്ടുകടകള്‍ അടക്കം പ്രവര്‍ത്തിക്കാന്‍. ഈ വിവരം ഇപ്പോഴാണ് പുറത്തു വരുന്നതെന്ന് മാത്രം. വിവരാവകാശ പ്രവര്‍ത്തകന്‍ പത്തനംതിട്ട കല്ലറക്കടവ് കാര്‍ത്തികയില്‍ ബി. മനോജ് നല്‍കിയ അപേക്ഷയ്ക്ക് മറുപടിയായിട്ടാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് മറുപടി നല്‍കിയിരിക്കുന്നത്. ഇങ്ങനെ ഒരു നിയമം ഇവിടെ നിലവിലുണ്ടായിരുന്നിട്ടും ജനത്തിന് വൃത്തിയുള്ള ഭക്ഷണം ലഭിക്കാതെ പോകുന്നതിന്റെ ഉത്തരവാദികള്‍ ഭക്ഷ്യസുരക്ഷാ വകുപ്പാണെന്ന് മനോജ് പറയുന്നു. തട്ടുകടകള്‍ക്കും വീട്ടില്‍ ഊണിനും ചെറുകടികള്‍ വില്‍ക്കുന്ന കടകള്‍ക്കുമെല്ലാം എഫ്എസ്എസ് ആക്ട് ബാധകമാണ്. പക്ഷേ, എത്ര സ്ഥലങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തുന്നുണ്ട് എന്നതാണ് പരിശോധിക്കേണ്ടത്. വിഷഭക്ഷണം കഴിച്ച് ആരെങ്കിലും മരിക്കുമ്പോള്‍ മാത്രം കുറേ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് പരിശോധനയും നടപടിയുമുണ്ടാകും. അതു ഏതാനും ദിവത്തേക്ക് മാത്രം. അപ്പോഴും തട്ടുകടകളും മറ്റ് ചെറിയ ഭക്ഷണ വിതരണ കടകളും പ്രവര്‍ത്തിക്കും.

അന്തരീക്ഷത്തില്‍ തുറന്നു വച്ചാണ് ഇവയുടെ പ്രവര്‍ത്തനം. നാറ്റം വമിക്കുന്ന ഓടയുടെ മുകളിലാകും മിക്ക തട്ടുകടകളുടെയും സ്ഥാനം. മലിനജലം റോഡിലേക്കും തോട്ടിലേക്കും ഒഴുക്കും. ഇവര്‍ വിതരണം ചെയ്യുന്ന വെള്ളത്തിന്റെ ഗുണനിലവാരം ആരാണ് പരിശോധിക്കുന്നത്? എത്ര തട്ടുകടകള്‍ക്ക് സംസ്ഥാനത്ത് എഫ്എസ്എസ് രജിസ്‌ട്രേഷനുണ്ടെന്ന കണക്കു പോലും ഇല്ലെന്ന് മനോജ് പറയുന്നു.

Load More Related Articles
Load More By chandni krishna
Load More In EXCLUSIVE
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …