
തിരുവല്ല: ബിലീവേഴ്സ് യുവജന പ്രസ്ഥാനത്തിന്റെയും നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ചര്‍ച്ചസ് ഇന്‍ ഇന്ത്യയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തിയ ലോക മാനസികാരോഗ്യ ദിനാചരണം നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ചര്‍ച്ചസ് ഇന്‍ ഇന്ത്യയുടെ അധ്യക്ഷന്‍ ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്തു. സഭാദ്ധ്യക്ഷന് മോറാന്‍ മോര് സാമുവേല്‍ തിയോഫിലോസ് മെത്രാപ്പോലിത്ത അധ്യക്ഷത വഹിച്ചു.
നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ചര്‍ച്ചസ് ഇന്‍ ഇന്ത്യയുടെ യുവജന വിഭാഗം എക്സിക്യൂട്ടീവ് സെക്രട്ടറി സ്മൃതി പ്രിയന്ഷാ മുഖ്യപ്രഭാഷണം നടത്തി. ചെന്നൈ ഭദ്രാസന അധിപന് മാര്ട്ടിന് മോര് അപ്രേം, ബിലീവേഴ്സ് യുവജന പ്രസ്ഥാനത്തിന്റെ സെക്രട്ടറി ഡീക്കന്‍ പോള്‍ സാമുവേല്‍, സഭാ സെക്രട്ടറി ഫാ ഡോ ഡാനിയേല്‍ ജോണ്സണ്, സഭാ വക്താവ് ഫാ. സിജോ പന്തപ്പള്ളില്‍, എക്യൂമെനിക്കല്‍ ഡിപ്പാര്‍ട്മെന്റ് അംഗം ഫാ സാബു എം തമ്പി എന്നിവര്‍ പ്രസംഗിച്ചു.