
പത്തനംതിട്ട: കുമ്പഴയില്‍ വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പഴ തേക്കുംമൂട്ടില്‍ ഇടപ്പുരയില്‍ സൂസമ്മ വര്‍ഗീസ് (49) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 7.30 ഓടെയാണ് കാണുന്നത്. വേലക്കാരി രാവിലെ വീട്ടില്‍ എത്തി അന്വേഷിച്ചപ്പോഴാണ് അറിയുന്നത്. കിണറിന്റെ ഗ്രില്ല് നീങ്ങിക്കിടക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് സൂസമ്മ കിണറ്റിലുണ്ടെന്ന് മനസിലായത്. അഗ്നി രക്ഷാസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കുറെ നാളായി മാനസിക അസ്വസ്ഥതക്ക് മരുന്നുകള്‍ കഴിക്കുന്നുണ്ട്. ഭര്‍ത്താവ് തോമസ് ജോഷ്വാ രാജസ്ഥാനില്‍ ജോലിയാണ്. മക്കള്‍: ജെസന്‍, ജെസ്ലി.