പത്തനംതിട്ട നഗരസഭ കൗണ്‍സിലര്‍ ഇന്ദിരാമണിയമ്മ അന്തരിച്ചു

0 second read
Comments Off on പത്തനംതിട്ട നഗരസഭ കൗണ്‍സിലര്‍ ഇന്ദിരാമണിയമ്മ അന്തരിച്ചു
0

പത്തനംതിട്ട: നഗരസഭ 15-ാം വാര്‍ഡ് കൗണ്‍സിലറും സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണുമായിരുന്ന ഇന്ദിരാ മണിയമ്മ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുത്തൂറ്റ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. സംസ്‌കാരം പിന്നീട്. കോണ്‍ഗ്രസ് പ്രവര്‍ത്തകയും അംഗന്‍വാടി വര്‍ക്കറുമായിരുന്നു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് സ്വതന്ത്രയായി മത്സരിച്ചാണ് വിജയിച്ചത്. പിന്നീട് എല്‍ഡിഎഫിനൊപ്പം ചേര്‍ന്നു ഭരണത്തില്‍ പങ്കാളിയായി. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനവും ലഭിച്ചു. നഗരസഭ അടുത്ത മാസം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഫിലിംഫെസ്റ്റിവലിന്റെ തിരക്കുകള്‍ക്കിടെയാണ് മരണം. സംഘാടക സമിതിയില്‍ ഹോസ്പിറ്റാലിറ്റി കമ്മറ്റിയുടെ ചെയര്‍പേഴ്‌സണ്‍ ആയിരുന്നു. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Load More Related Articles
Load More By Veena
Load More In OBIT
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…