നവീന്‍ബാബു നാട്ടുകാര്‍ക്ക് പ്രിയങ്കരന്‍: കൈക്കൂലി ആരോപണം അടിസ്ഥാന രഹിതം: സിപിഎമ്മിലെ വിഭാഗീയത ആത്മഹത്യയിലേക്ക് നയിച്ചു?

0 second read
Comments Off on നവീന്‍ബാബു നാട്ടുകാര്‍ക്ക് പ്രിയങ്കരന്‍: കൈക്കൂലി ആരോപണം അടിസ്ഥാന രഹിതം: സിപിഎമ്മിലെ വിഭാഗീയത ആത്മഹത്യയിലേക്ക് നയിച്ചു?
0

പത്തനംതിട്ട: ജീവനൊടുക്കിയ കണ്ണൂര്‍ എഡിഎം ഇതു വരെ മോശം ട്രാക്ക് റെക്കോഡില്ലാത്ത ഉദ്യോഗസ്ഥന്‍. മലയാലപ്പുഴ പത്തിശേരി കാരുവേലില്‍ നവീന്‍ ബാബുവിനെ കുറിച്ച് നാട്ടുകാര്‍ക്കെല്ലാം പറയാനുള്ളത് നന്മ മാത്രം. അഞ്ചു പൈസ കൈക്കൂലി വാങ്ങാത്ത ഉദ്യോഗസ്ഥനായിരുന്നു. കറ തീര്‍ന്ന സിപിഎമ്മുകാരന്‍. തുടക്കത്തില്‍ എന്‍ജിഓ യൂണിയന്റെ സജീവ പ്രവര്‍ത്തകന്‍.

എഡിഎം ആയപ്പോഴും ഇടതു സര്‍വീസ് സംഘടനയില്‍ തുടര്‍ന്നു. കാസര്‍കോഡ് എഡിഎം ആയിരുന്നപ്പോഴാണ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി നവീന്‍ ബാബുവിനെ കണ്ണൂരിലേക്ക് സ്ഥലം മാറ്റിയത്. തെരഞ്ഞെടുപ്പു കഴിഞ്ഞ് നേരത്തേ സ്ഥലം മാറ്റപ്പെട്ടവരെയെല്ലാം തിരികെ മാറ്റിയെങ്കിലും നവീനെ മാത്രം മാറ്റിയില്ല. കണ്ണൂരില്‍ ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകര്‍ക്ക് പ്രിയങ്കരനായിരുന്നു അദ്ദേഹം. എന്നാല്‍, പാര്‍ട്ടിയിലെ വിഭാഗീയത മൂലം മാനസിക സമ്മര്‍ദം ഏറിയതോടെ അദ്ദേഹം നാട്ടിലേക്ക് സ്ഥലം മാറ്റം ചോദിച്ചു. വിരമിക്കാന്‍ ഏഴു മാസം മാത്രമുള്ളപ്പോഴായിരുന്നു ഇത്. അദ്ദേഹത്തെ കണ്ണൂരില്‍ നിന്ന് വിടാന്‍ സിപിഎമ്മിലെ ഒരു പറ്റം നേതാക്കള്‍ക്ക് മടിയായിരുന്നു. വളരെയധികം സമ്മര്‍ദം ചെലുത്തിയാണ് പത്തനംതിട്ട എഡിഎമ്മായി സ്ഥലം മാറ്റം വാങ്ങിയത്. കോന്നി തഹസില്‍ദാര്‍ മഞ്ജുഷയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.

കണ്ണൂരില്‍ നിന്ന് യാത്രയയപ്പ് കഴിഞ്ഞ് മടങ്ങിയെത്തുന്ന നവീന്‍ ബാബുവിന് വേണ്ടി ഭാര്യ കാത്തിരിക്കുമ്പോഴാണ് മരണ വാര്‍ത്ത എത്തുന്നത്. നവീന്റെ മലയാലപ്പുഴയിലെ വീട്ടിലേക്ക് നാട്ടുകാരുടെ പ്രവാഹമാണ്.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…