എ.ഡി.എം നവീന്റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു: സംസ്‌കാരം ഇന്ന്

0 second read
Comments Off on എ.ഡി.എം നവീന്റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു: സംസ്‌കാരം ഇന്ന്
0

പത്തനംതിട്ട: ജീവനൊടുക്കിയ കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ മൃതദേഹം ജന്മനാടായ പത്തനംതിട്ടയില്‍ എത്തിച്ചു. ഇന്നലെ പുലര്‍ച്ചെ 12.30 ന് പോലീസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹവും വഹിച്ചു കൊണ്ടുള്ള ആംബുലന്‍സ് നാട്ടിലേക്ക് പുറപ്പെട്ടു. പത്തനംതിട്ട ക്രിസ്ത്യന്‍ മെഡിക്കല്‍ മോര്‍ച്ചറിയില്‍ സുക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാവിലെ 10.30 ന് കലക്ടറേറ്റില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് ശേഷം മലയാലപ്പുഴ പത്തിശേരി കാരുവേലില്‍ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് മൃതദേഹം സി.എം ആശുപത്രിയില്‍ എത്തിച്ചത്. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ മൃതദേഹത്തെ അനുഗമിച്ചിരുന്നു.

ആന്റോ ആന്റണി എം.പി, എം.എല്‍.എമാരായ പ്രമോദ് നാരായണന്‍, കെ.യു. ജനീഷ്‌കുമാര്‍, ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ. സൂരജ്, കുടുംബാംഗങ്ങള്‍, ബന്ധുക്കള്‍, നാട്ടുകാര്‍, റവന്യൂ വകുപ്പിലെയും സര്‍വീസ് സംഘടനകളിലെയും സഹപ്രവര്‍ത്തകര്‍ എന്നിവര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. മൃതദേഹം ഇന്ന് രാവിലെ 10.30 ന് ജില്ലാ കലക്ടറേറ്റില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് വിലാപയാത്രയായി മലയാലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടു പോകും. വൈകിട്ട് മൂന്നിന് സംസ്‌കാരം നടക്കും. നവീന്റെ മരണത്തില്‍ പ്രതിഷേധിച്ച് ഇന്നലെ റവന്യൂ വകുപ്പ് ജീവനക്കാര്‍ കൂട്ടഅവധി എടുത്തു. 99 ശതമാനം പേരും ജോലിക്ക് ഹാജരായില്ല. കലക്ടറേറ്റില്‍ 141 ജീവനക്കാരില്‍ ഏഴു പേര്‍ മാത്രമാണ് ഹാജരായത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എന്നിവര്‍ നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…