
പത്തനംതിട്ട: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ അധിക്ഷേപ വാക്കുകളില്‍ മനംനൊന്ത് എ.ഡി.എം നവീന്‍ബാബു ജീവനൊടുക്കിയ സംഭവത്തില്‍ വേറിട്ട പ്രതിഷേധം സംഘടിപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി. ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പില്‍ നവീന്റെ ചിത എരിഞ്ഞു തുടങ്ങുമ്പോള്‍ മലയാലപ്പുഴ ജങ്ഷനയില് പി.പി. ദിവ്യയുടെ പ്രതീകാത്മക ചിത കത്തിക്കുമെന്ന് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഢന് അറിയിച്ചു.