എ.ഡി.എമ്മുമായി ഉണ്ടായിരുന്നത് വര്‍ഷങ്ങളുടെ കുടുംബ ബന്ധം: ഒരിക്കലുംകൈക്കൂലിക്കാരനായിരുന്നില്ലെന്നും മന്ത്രി വീണ

1 second read
Comments Off on എ.ഡി.എമ്മുമായി ഉണ്ടായിരുന്നത് വര്‍ഷങ്ങളുടെ കുടുംബ ബന്ധം: ഒരിക്കലുംകൈക്കൂലിക്കാരനായിരുന്നില്ലെന്നും മന്ത്രി വീണ
0

പത്തനംതിട്ട: എ.ഡി.എം നവീന്‍ ബാബുവിന്റെ കുടുംബവുമായി ഒരു പാട് വര്‍ഷങ്ങളുടെ ബന്ധം ഉണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ്. ഇതേ വ്യക്തി  ബന്ധം നവീന്‍ ബാബുവുമായും ഉണ്ട്. ജില്ലയില്‍ റവന്യൂ വകുപ്പിന്റെ വിവിധ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം വഹിച്ചിരുന്നയാളാണ്. രണ്ടു പ്രളയങ്ങള്‍, കോവിഡ് ഈ കാലങ്ങളിലൊക്കെ പ്രവര്‍ത്തനം ഏകോപിപ്പിച്ചു. അദ്ദേഹത്തിന്റെ വേര്‍പാട് അത്യന്തം ഹൃദയഭേദകമാണ്. വ്യക്തിപരമായി ദുഃഖമുണ്ട്. അദ്ദേഹം കൈക്കൂലിക്കാരനല്ല.

സത്യസന്ധനായ ഉദ്യോഗസ്ഥനാണ്. ഏതു കാര്യവും വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ കഴിയുന്നയാളായിരുന്നു. വിദ്യാര്‍ഥി ജീവിതകാലം മുഴുവന്‍ അങ്ങനെയുള്ള വ്യക്തിയാണ്. അദ്ദേഹത്തെ ഒരു തവണയെങ്കിലും കണ്ടിട്ടുള്ളവര്‍ വിഷമിക്കുന്ന സംഭവമാണ്. സര്‍ക്കാര്‍ സമഗ്രമായി ഇതിന്റെ കാര്യങ്ങള്‍ അന്വേഷിക്കും. പാര്‍ട്ടി തലത്തിലും അന്വേഷണമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

 

 

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…