കോളജ് അധ്യാപകന് നേരെ എസ്.എഫ്.ഐ വിദ്യാര്‍ഥികളുടെ ഭീഷണി: അധ്യാപകന്‍ കോണ്‍ഗ്രസുകാരന്‍, തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്ന് എസ്എഫ്‌ഐ

2 second read
Comments Off on കോളജ് അധ്യാപകന് നേരെ എസ്.എഫ്.ഐ വിദ്യാര്‍ഥികളുടെ ഭീഷണി: അധ്യാപകന്‍ കോണ്‍ഗ്രസുകാരന്‍, തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്ന് എസ്എഫ്‌ഐ
0

കോഴഞ്ചേരി: കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അധ്യാപകനെ വിദ്യാര്‍ഥികള്‍ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തിയതായി പരാതി. സെന്റ് തോമസ്‌കോളേജ് എക്കണോമിക്‌സ് വിഭാഗം അധ്യാപകന്‍ ഷാജു വി. ജോണിനെയാണ് എസ്.എഫ്.ഐ ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തില്‍ കോളജ് കവാടത്തില്‍ വാഹനം തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തിയതായി പരാതി ഉണ്ടായിട്ടുള്ളത്.

അധ്യാപകന്‍ കോളജ് പ്രിന്‍സിപ്പലിന് നല്‍കിയ പരാതി ആറന്മുള പോലീസിന് കൈമാറി. ഇക്കഴിഞ്ഞ ദിവസം വൈകിട്ട് കോളജില്‍ നിന്നും കാറില്‍ വീട്ടിലേക്ക് മടങ്ങവേ ആയിരുന്നു സംഭവം. ഭീഷണി മുഴക്കിയതിന് പുറമെ അസഭ്യം പറഞ്ഞതായും പരാതിയില്‍ പറയുന്നു. കോളേജിലെ വിദ്യാര്‍ഥി കൂടിയായ ഏരിയ സെക്രട്ടറിയും പതിനഞ്ചോളം വരുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകരുമാണ് അധ്യാപകനെ ആക്രമിക്കാന്‍ ശ്രമിച്ചത്. കോളജിലെ എന്‍.സി.സിയുടെ ചുമതലക്കാരനായ ഷാജു യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കേഡറ്റുകള്‍ക്ക് മത്സരിക്കുന്നതിന് നിയന്ത്രണം ഉണ്ടെന്ന് അറിയിക്കുകയും വിശദാംശങ്ങള്‍ അധികാരികള്‍ക്ക് കൈമാറുമെന്ന് അറിയിക്കുകയും ചെയ്തിരുന്നത്രെ. ഇത് സംബന്ധിച്ച തര്‍ക്കമാണ് ഭീഷണിയിലേക്ക് എത്തിയതെന്ന് പറയുന്നു.

അതേ സമയം അധ്യാപകന്‍ തെരഞ്ഞെടുപ്പില്‍ നിന്ന് മത്സരിക്കുന്നതില്‍ നിന്ന് കുട്ടികളെ വിലക്കിയെന്നാണ് എസ്എഫ്‌ഐ ആരോപിച്ചു. കാമ്പസില്‍ കെഎസ് യു-എബിവിപി കൂട്ടുകെട്ടിനെ വിജയിപ്പിക്കാനാണ് ശ്രമമെന്നും ഏരിയാ പ്രസിഡന്റ് വിശാഖ് രഘു, സെക്രട്ടറി ജോയല്‍ ജയകുമാര്‍ എന്നിവര്‍ പറഞ്ഞു.

 

 

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…