മുപ്പതോളം വഞ്ചനാ കേസുകളില്‍ ജാമ്യമെടുത്ത് മുങ്ങി: 21 വര്‍ഷമായി സംസ്ഥാനത്തിന് അകത്തും പുറത്തും ഒളിവില്‍: ലോങ്‌പെന്‍ഡിങ് വാറണ്ടില്‍ പ്രതിയെ പൊക്കി പത്തനംതിട്ട പോലീസ്

0 second read
Comments Off on മുപ്പതോളം വഞ്ചനാ കേസുകളില്‍ ജാമ്യമെടുത്ത് മുങ്ങി: 21 വര്‍ഷമായി സംസ്ഥാനത്തിന് അകത്തും പുറത്തും ഒളിവില്‍: ലോങ്‌പെന്‍ഡിങ് വാറണ്ടില്‍ പ്രതിയെ പൊക്കി പത്തനംതിട്ട പോലീസ്
0

പത്തനംതിട്ട: വിസ വാഗ്ദാനം ചെയ്ത് നിരവധി പേരെ കബളിപ്പിക്കുകയും വിവിധ കേസുകളില്‍ അറസ്റ്റിലായപ്പോള്‍ ജാമ്യമെടുത്ത് മുങ്ങുകയും ചെയ്തയാളെ എല്‍.പി വാറണ്ടിന്റെ അടിസ്ഥാനത്തില്‍ 21 വര്‍ഷത്തിന് ശേഷം പോലീസ് അറസ്റ്റ് ചെയ്തു. വെട്ടിപ്രം മഞ്ജു ഭവനം (പിച്ചയ്യത്ത് വീട്) ഫസലുദ്ദീനെ(74)യാണ് മലപ്പുറത്ത് നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. പൊതുമരാമത്ത് വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന ഇയാളെ 30 കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്ന് പിരിച്ചു വിട്ടു.

വിസയ്ക്ക് പണം നല്‍കിയവര്‍ നിരന്തരം തേടി വീട്ടിലെത്തിയപ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭാര്യ ജീവനൊടുക്കുകയും ചെയ്തു. വഞ്ചന കേസുകളില്‍ അറസ്റ്റിലായെങ്കിലും ജാമ്യമെടുത്ത് മുങ്ങിയ ശേഷം കേരളത്തിനകത്തും പുറത്തുമായി താമസിച്ചു വരികയായിരുന്നു. ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാറിന്റെ നിര്‍ദേശാനുസരണം ഡി.വൈ.എസ്.പി എസ്. നന്ദകുമാര്‍, ഇന്‍സ്‌പെക്ടര്‍ ഷിബു എന്നിവരുടെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തില്‍ എസ്.ഐ ജിനു,സി.പിഓമാരായ രജിത്ത്, ആഷര്‍, ഷഫീക്ക് എന്നിവര്‍ പങ്കെടുത്തു.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

ചേത്തയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്കില്‍ രണ്ടരക്കോടിയുടെ ക്രമക്കേട് നടത്തിയ സെക്രട്ടറിയെ താല്‍ക്കാലിക അഡ്മിനിസ്‌ട്രേറ്റര്‍ തിരിച്ചെടുത്തു: നിയമനം റദ്ദാക്കി ഹൈക്കോടതി

പത്തനംതിട്ട: രണ്ടരക്കോടി രൂപയുടെ ക്രമക്കേട് നടത്തിയതിന് അറസ്റ്റിലായി ജയില്‍വാസം കഴിഞ്ഞു വന…